Quantcast

ഇതെല്ലാം നുണ; ഗില്ലിനെ സാറയുമായി ചേർത്ത് നടി സോനം ബജ്‌വ

കഴിഞ്ഞ വർഷം ആഗസ്തിൽ ഗില്ലും സാറയും ഒന്നിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-22 15:09:31.0

Published:

22 Jan 2023 1:53 PM GMT

ഇതെല്ലാം നുണ; ഗില്ലിനെ സാറയുമായി ചേർത്ത് നടി സോനം ബജ്‌വ
X

ക്രിക്കറ്റർ ശുഭ്മാൻ ഗില്ലുമായി ചേർത്ത് പ്രചരിക്കുന്ന ഗോസിപ്പുകൾ തള്ളി നടിയും മോഡലുമായ സോനം ബജ്‌വ. ബോളിവുഡ് നടി സാറ അലി ഖാന്റെ പേര് പരോക്ഷമായി പരാമർശിച്ചാണ് സോനത്തിന്റെ മറുപടി. ന്യൂസിലാൻഡിനെതിരെയുള്ള ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ ഗില്ലിനെ അഭിനന്ദിച്ച് സോനം പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് വഴി വച്ചത്.

ഒരു ടിവി പരിപാടിയിൽ ഗില്ലിന് കൈ കൊടുക്കുന്ന രംഗമാണ് സോനം ട്വീറ്റ് ചെയ്തത്. അതിനു താഴെ ആരാധകർ നിരവധി കമന്റുകളുമിട്ടു. 'ഗില്ലിന്റെ തുടർച്ചയായ സെഞ്ച്വറികളുടെ കാരണം' എന്നൊക്കെയായിരുന്നു കമന്റ്. ഇതോടെ ഇതേ ചിത്രം റീഷെയർ ചെയ്ത് പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് നടി ട്വീറ്റു ചെയ്യുകയായിരുന്നു.

യെ സാരാ കാ സാര ജൂഠ് ഹൈ (ഇത് സമ്പൂർണമായി തെറ്റാണ്) എന്നാണ് സോനം കുറിച്ചത്. വാചകത്തിലെ സാരാ (Sara) എന്ന വാക്കാണ് ഇതോടെ ആരാധകർ ഏറ്റെടുത്തത്. നടി സാറയും ഗില്ലും പ്രണയത്തിലാണ് എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ആഗസ്തിൽ ഇരുവരും ഒന്നിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇരുവരും ഒന്നിച്ച് ബാന്ദ്രയിലെ ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന ചെറു വീഡിയോ ടിക് ടോകിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. നിമിഷനേരം കൊണ്ട് ഇൻസ്റ്റ്ഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയായിരുന്നു.



നേരത്തെ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയും ഗില്ലും പ്രണയത്തിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ബന്ധം അവസാനിപ്പിച്ചെന്ന സൂചന നൽകി, ഈയിടെയാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തത്.

ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള പ്രണയത്തിനും വിവാഹത്തിനുമെല്ലാം വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്ത്യൻ നായകനായിരുന്ന മൻസൂർ അഖിഖാൻ പട്ടൗഡി വിവാഹം ചെയ്തത് നടി ശർമ്മിള ടാഗോറിനെയാണ്. പട്ടൗഡിയുടെ പേരമകളും നടൻ സൈഫ് അലി ഖാൻറെ മകളുമാണ് സാറ. വിരാട് കോലി നടി അനുഷ്‌ക ശർമ്മയുടെ കഴുത്തിൽ മിന്നു കെട്ടിയപ്പോൾ ഇന്ത്യൻ ഓപണർ കെഎൽ രാഹുൽ നടി അതിയ ഷെട്ടിയുമായി പ്രണയത്തിലാണ്. ഇരുവരും തമ്മുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

2018ൽ കേദാർനാഥ് എന്ന സിനിമയിലൂടെയാണ് സാറ അലി ഖാൻ ബോളിവുഡിൽ അറങ്ങേറിയത്. സിംബ, വല് ആജ് കൽ, കൂലി നമ്പർ വൺ, അത്രൻഗി റെ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഗ്യാസ് ആണ് പുറത്തിറങ്ങാനുള്ള ചിത്രം. നേരത്തെ, നടൻ കാർത്തിക് ആര്യനുമായി പ്രണയത്തിലായിരുന്നു സാറ. സംവിധായകൻ കരൺജോഹറിന്റെ ഷോയിൽ നടി ഈയിടെ അക്കാര്യം സ്ഥിരീകരിച്ചിരുന്നു.

TAGS :

Next Story