Quantcast

"ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശം, ഖേദിക്കുന്നു": വിവാദ പരാമര്‍ശത്തില്‍ മൂര്‍

മീഡിയവണിനോടായിരുന്നു മൂര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നത്

MediaOne Logo

ijas

  • Updated:

    2022-05-29 13:27:08.0

Published:

29 May 2022 1:05 PM GMT

ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശം, ഖേദിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മൂര്‍
X

വിജയ് ബാബുവിനെതിരായ പീഡന കേസില്‍ പരാതിക്കാരിയായ നടിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ മാപ്പു പറഞ്ഞ് നടന്‍ മൂര്‍. ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമായിരുന്നു നടത്തിയതെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും മൂര്‍ പറഞ്ഞു.

വളരെ മോശം സ്റ്റേറ്റ്‌മെന്‍റായി പോയി. അത് ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടാണ്. അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് നോക്കേണ്ടതുണ്ട്. അമ്മമാര്‍ എത്ര ഗാര്‍ഹിക പീഡനം അനുഭവിച്ചിട്ടാണ് ജീവിക്കുന്നത്. ഞാന്‍ ആണായത് കൊണ്ട് ഉണ്ടായ ചിന്തയാണത്- മൂര്‍ പറഞ്ഞു. മീഡിയവണിനോടായിരുന്നു മൂര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നത്.

നിർമാതാവിനെതിരെ പരാതി ഉയർന്നതിന്‍റെ പേരിൽ ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്ന് അവഗണിച്ചത് ശരിയായില്ലെന്നും വിജയ് ബാബുവിനെതിരായ പീഡന പരാതി വിശ്വസിക്കുന്നില്ലെന്നുമായിരുന്നു മൂറിന്‍റെ പ്രതികരണം. വിഷയത്തിൽ അവൾക്കൊപ്പമല്ല, അവനൊപ്പമാണെന്നും മൂർ മീഡിയവണിനോട് പറഞ്ഞു.

"സിനിമയ്ക്ക് അങ്ങനെയൊന്നുമില്ലെന്നേ. ഒരു പ്രൊഡ്യൂസര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതി അതില്‍ അഭിനയിച്ച ആളുകളെ തള്ളിക്കളയുന്നതിനോട് എനിക്ക് യോജിപ്പില്ല. ആ കേസ് തന്നെ... അഞ്ചാറുവട്ടം ഒരേ സ്ഥലത്തേക്ക് ഒരാളുടെ കൂടെ പോയിട്ട് പീഡിപ്പിക്കപ്പെടുക എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം നില്‍ക്കുന്നത് ട്രെന്‍ഡായി നില്‍ക്കുന്നു. അവനൊപ്പവും ആളുകള്‍ വേണ്ടേ? എനിക്കെതിരെ മീ ടൂവോ റെയ്പ്പോ എന്തുവന്നാലും ഞാന്‍ സഹിക്കും. അങ്ങനെയല്ലാതെ ഒരു നിവൃത്തിയില്ല. ആണുങ്ങള്‍ക്ക് ആര്‍ക്കുമൊന്നും പറയാന്‍ പറ്റില്ല. റെയ്പ്പായി, മീ ടൂവായി, പ്രശ്നങ്ങളായി. എനിക്ക് കിട്ടിയ അവാര്‍ഡ് ഇന്ദ്രന്‍സേട്ടന്‍ ഉള്‍പ്പെടെ ഹോമിലെ എല്ലാവര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നു"- മൂര്‍ പറഞ്ഞു. കളയിലെ അഭിനയത്തിനാണ് മൂറിന് ഈ വർഷത്തെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നല്‍കിയത്.

"Sorry for the reference from the male point of view": Moor on the controversial comment

TAGS :

Next Story