Quantcast

ഷഹബാസ് അമൻ മാജിക്; പ്രേക്ഷക ഹൃദയം കവർന്ന് 'കള്ളൻ ഡിസൂസ'യിലെ ഗാനം

ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ചാർലിയിൽ സൗബിൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളൻ ഡിസൂസ.

MediaOne Logo

Web Desk

  • Updated:

    2022-02-07 12:43:02.0

Published:

7 Feb 2022 12:40 PM GMT

ഷഹബാസ് അമൻ മാജിക്; പ്രേക്ഷക ഹൃദയം കവർന്ന് കള്ളൻ ഡിസൂസയിലെ ഗാനം
X

ജീത്തു കെ. ജയൻ സംവിധാനം ചെയ്ത് സൗബിൻ സാഹിർ നായകനായി എത്തുന്ന കള്ളൻ ഡിസൂസയിലെ പുതിയ ഗാനം പുറത്തിറങ്ങി. 'തനിച്ചാകുമോ' എന്ന് തുടങ്ങുന്ന ഗാനം ഷഹബാസ് അമൻ ആണ് പാടിയിരിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് പ്രശാന്ത് കർമ്മയാണ് ഈണം നൽകിയിരിക്കുന്നത്.

ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ചാർലിയിൽ സൗബിൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളൻ ഡിസൂസ. ഈ കഥാപാത്രത്തിൻറെ സ്പിൻ ഓഫ് ചിത്രമാണിത്. സജീർ ബാബയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. റംഷി അഹമ്മദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്.

ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം അരുൺ ചാലിൽ. എഡിറ്റിംഗ് റിസ്സൽ ജൈനി, പശ്ചാത്തല സംഗീതം കൈലാഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, കലാസംവിധാനം ശ്യാം കാർത്തികേയൻ. എഡിറ്റിംഗ് റിസാൽ ചീരൻ.

ഫെബ്രുവരി 11ന് ചിത്രം തീയേറ്ററുകളിലെത്തും. ജനുവരി 21നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകൾ സി കാറ്റഗറയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ ചിത്രത്തിന്റെ പ്രദർശനം മാറ്റിവെയ്ക്കുകയായിരുന്നു.

TAGS :

Next Story