സുരാജ്, ബേസിൽ, സൈജു നായകര്‍; 'എങ്കിലും ചന്ദ്രികേ' റിലീസ് തിയതി പ്രഖ്യാപിച്ചു

പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉത്തര മലബാറിൻ്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ പൂർണമായും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഒരുക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-01-25 12:52:47.0

Published:

25 Jan 2023 12:50 PM GMT

Enkilum Chandrike, Suraj Venjaramoodu, Basil Joseph, Adithyan Chandrasekhar
X

ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ്ബാബു നിർമിച്ചു നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എങ്കിലും ചന്ദ്രികേ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഫെബ്രുവരി പത്തിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. മലയാള സിനിമയിലെ ജനപ്രിയരായ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എങ്കിലും ചന്ദ്രികേ' ഫ്രൈഡേ ഫിലിംസിൻ്റെ പത്തൊമ്പതാമതു ചിത്രമാണ്. പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉത്തര മലബാറിൻ്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ പൂർണമായും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഒരുക്കിയത്.

ഒരു വിവാഹവുമായി ബന്ധപ്പെട്ട മൂന്ന് സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുകയാണ് 'എങ്കിലും ചന്ദ്രികേ'. നിരഞ്ജന അനൂപാണ് ചിത്രത്തിലെ നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കുന്നത്. തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

വിനായക് ശശികുമാറിന്‍റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ജിതിൻ സ്റ്റാൻസിലോസ് ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്-ലിജോ പോൾ. കലാസംവിധാനം-ത്യാഗു. മേക്കപ്പ്-സുധി. വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.എം.നാസർ. പ്രൊഡക്ഷൻ മാനേജർ-കല്ലാർ അനിൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ. കോ-പ്രൊഡ്യൂസർ-ആൻ അഗസ്റ്റിൻ, വിവേക് തോമസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനയ് ബാബു. പി.ആര്‍.ഒ-വാഴൂർ ജോസ്.

TAGS :

Next Story