Quantcast

സയ്യിദ് അക്തര്‍ മിര്‍സ കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേറ്റു

ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് ലക്ഷ്യമെന്ന് സയ്യിദ് അക്തര്‍ മിര്‍സ

MediaOne Logo

Web Desk

  • Updated:

    2023-02-25 14:27:59.0

Published:

25 Feb 2023 2:26 PM GMT

Saeed Akhtar Mirza, KR Narayanan Film Institute, സയ്യിദ് അക്തര്‍ മിര്‍സ, കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
X

കോട്ടയം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി പ്രശസ്‌ത സംവിധായകൻ സയ്യിദ് അക്തർ മിർസ ചുമതലയേറ്റു. ഇന്ന് രാവിലെയാണ് സയ്യിദ് അക്തര്‍ ചുമതലയേറ്റത്. വിദ്യാർഥികളും ജീവനക്കാരുമായി ആശയ വിനിമയം നടത്തുമെന്നും പുതിയ ചുമതലയെ വലിയ അവസരമായി കാണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ തന്നെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടിനെ മുന്നോട്ട് നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും വിദ്യാർഥികളും ജീവനക്കാരുമായി ആശയ വിനിമയം നടത്തുമെന്നും സയ്യിദ് അക്തർ മിർസ പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അടൂർ പങ്കുവച്ചത് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളാണെന്നും അദ്ദേഹം ഒരു മഹാനായ കലാകാരനാണെന്നും മിർസ കൂട്ടിച്ചേർത്തു. സയ്യിദ് അക്തർ മിർസ ചുമതലയേറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് വിദ്യാര്‍ഥികളും അറിയിച്ചു. സയ്യിദ് മിർസ ചുമതലയേറ്റതിനെ സ്വാഗതം ചെയ്യുന്നതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.

TAGS :

Next Story