Quantcast

ഇനി 'തല' എന്ന് വിളിക്കരുത്; ആവശ്യവുമായി അജിത്

എആർ മുരുഗദോസ് സംവിധാനം ചെയ്ത ദീന എന്ന ചിത്രത്തിന് ശേഷമാണ് അജിത്ത് തലയെന്ന് അറിയപ്പെടാൻ ആരംഭിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-12-01 12:50:00.0

Published:

1 Dec 2021 6:08 PM IST

ഇനി തല എന്ന് വിളിക്കരുത്; ആവശ്യവുമായി അജിത്
X

തമിഴ് നടൻ അജിത് കുമാറിനെ ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്നത് 'തല' എന്നാണ്. എന്നാൽ ഇനി മുതൽ തന്നെ അങ്ങനെ വിളിക്കരുതെന്ന അഭ്യർത്ഥനയുമായാണ് താരം രംഗത്തെത്തിയത്. അജിത്തെന്നോ, അജിത്ത് കുമാറെന്നോ, എകെയെന്നോ വിളിക്കാമെന്നും അജിത് പറഞ്ഞു.

'മാധ്യമപ്രവർത്തകരോടും എന്റെ ആരാധകരോടും പൊതുസമൂഹത്തോടും പറയാനുള്ളത്. അജിത്ത്, അജിത്ത് കുമാർ അല്ലെങ്കിൽ എകെ എന്നു പരാമർശിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. തലയെന്നോ മറ്റെന്തെങ്കിലും വിശേഷണമോ എന്റെ പേരിനു മുൻപ് ചേർക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം എല്ലാവർക്കും ആശംസിക്കുന്നു. സ്നേഹം, അജിത്ത് കുമാർ', മാനേജർ സുരേഷ് ചന്ദ്രയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ താരം പറഞ്ഞു.

നേരത്തെ തന്റെ ആരാധക സംഘം അജിത് പിരിച്ചുവിട്ടിരുന്നു. എആർ മുരുഗദോസ് സംവിധാനം ചെയ്ത ദീന എന്ന ചിത്രത്തിന് ശേഷമാണ് അജിത്ത് തലയെന്ന് അറിയപ്പെടാൻ ആരംഭിച്ചത്. നിലവിൽ വലിമൈ എന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിച്ച് വരുന്നത്. ചിത്രം അടുത്ത വർഷം പൊങ്കലിന് റിലീസ് ചെയ്യും. ബോണി കപൂർ നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. എച്ച് വിനോദാണ് സംവിധാനം.

TAGS :

Next Story