Quantcast

കാറപകടത്തിൽ ടെലിവിഷന്‍ താരം റുബീനയ്ക്ക് പരിക്ക്

നടി സഞ്ചരിച്ച കാറുമായി എതിരെ വന്ന പിക്കപ്പ് വാഹനം കൂട്ടിയിടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    11 Jun 2023 4:41 PM IST

Television actress Rubina Dilaik met with a car accident in Mumbai, Television actress Rubina Dilaik car accident, Rubina Dilaik accident
X

മുംബൈ: ടെലിവിഷൻ താരം റുബീന ദിലായ്ക്കിന് കാറപകടത്തിൽ പരിക്ക്. ഇന്നലെ മുംബൈയിലാണ് അപകടം. നടി സഞ്ചരിച്ച കാറുമായി എതിരെ വന്ന മിനി പിക്കപ്പ് വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റുബീനയുടെ തലയ്ക്കും പുറത്തും പരിക്കേറ്റതായാണ് വിവരം.

റുബീനയുടെ ഭർത്താവ് അഭിനവ് ശുക്ലയാണ് അപകടവാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നടി സഞ്ചറിച്ച കാറിന്റെയും അപകടത്തിനിടയാക്കിയ പിക്കപ്പ് ട്രക്കിന്റെയും ചിത്രങ്ങളും പങ്കുവച്ചിരുന്നു. കാറപകടത്തിൽപെട്ട റുബീന ചികിത്സയിലാണെന്നും ആരോഗ്യനില ഭേദപ്പെട്ടിട്ടുണ്ടെന്നും ശുക്ല അറിയിച്ചു.

ഇതിനുശേഷം റുബീനയും അപകവാർത്ത ട്വീറ്റ് ചെയ്തു. തലയും പിൻഭാഗവും ഇടിച്ചതിന്റെ ഞെട്ടലിലാണെന്ന് നടി പറഞ്ഞു. മെഡിക്കൽ പരിശോധന കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങളെല്ലാം നല്ല നിലയിലാണെന്നും അവർ അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ച പിക്കപ്പ് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ടെന്നും റുബീന സൂചിപ്പിച്ചു.

ഖത്രോം കെ കിലാഡി, ഝലക് ദിക്ലാ ജാ തുടങ്ങിയ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് റുബീന ശ്രദ്ധ നേടുന്നത്. പുനർവിവാഹ്-ഇക് നയീ ഉമീദ്, സിന്ദൂർ ബിൻ സുഹാഗൻ, ഛോട്ടി ബാഹു തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ 14ലെ വിജയി കൂടിയാണ് റുബീന ദിലായ്ക്.

Summary: Television actress Rubina Dilaik met with a car accident in Mumbai

TAGS :

Next Story