തെലുങ്ക് സൂപ്പർ താരങ്ങളെ അപമാനിച്ചു ; നന്ദമുരി ബാലകൃഷ്ണക്കെതിരെ നാഗ ചൈതന്യയും അഖിൽ അക്കിനേനിയും

ബാലകൃഷ്ണയുടെ പുതിയ ചിത്രമായ വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെ സംസാരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ പരാമർശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-25 07:25:08.0

Published:

25 Jan 2023 7:20 AM GMT

Telugu superstars, insulted, Naga Chaitanya,  Akhil Akkineni,  Nandamuri Balakrishna,
X

അഖിൽ അക്കിനേനി, നന്ദമുരി ബാലകൃഷ്ണ, നാഗ ചൈതന്യ

ഹൈദരാബാദ്: മുൻകാല തെലുങ്ക് സൂപ്പർതാരം അക്കിനേനി നാഗേശ്വര റാവുവിനെയും (എഎൻആർ)എസ് വി രംഗ റാവുവിനെയും ആക്ഷേപിച്ച തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻമാരായ നാഗ ചൈതന്യയും അഖിൽ അക്കിനേനിയും.

അക്കിനേനി നാഗേശ്വര റാവുവിന്‍റെ പേരക്കുട്ടികളായ ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് നന്ദമുരി ബാലകൃഷ്ണക്കെതിരെ രംഗത്തുവന്നത്. 'അക്കിനേനി നാഗേശ്വര റാവു ഗാരു, എസ് വി രംഗ റാവു ഗാരു എന്നിവരുടെ സർഗ്ഗാത്മക സംഭാവനകൾ തെലുങ്ക് സിനിമയുടെ അഭിമാനമാണ്, അവരെ അനാദരിക്കുന്നത് സ്വയം അപകീർത്തിപ്പെടുത്തുകയാണെന്നാണ്' നാഗ ചൈതന്യ ട്വീറ്റ് ചെയ്തത്.

ബാലകൃഷ്ണയുടെ പുതിയ ചിത്രമായ വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെ സംസാരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ ഒരു പരാമർശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ബാലകൃഷ്ണയുടെ പിതാവായ എൻടിആറിനെ കുറിച്ച് സംസാരിക്കുമ്പോള്‍ "അദ്ദേഹം അടുത്തുണ്ടെങ്കിൽ എനിക്ക് നല്ല ടൈംപാസാണ്. വേദങ്ങൾ, ശാസ്ത്രങ്ങൾ, അദ്ദേഹത്തിന്റെ സിനിമാ സംഭാഷണങ്ങൾ, രംഗ റാവു, അക്കിനേനി, തൊക്കിനേനി എന്നിവയെക്കുറിച്ച് ഞങ്ങൾ സംസാരിക്കും" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ തൊക്കിനേനി എന്നു പറഞ്ഞത് അക്കിനേനി നാഗേശ്വര റാവുവിനെയാണ്. ഇത് അദ്ദേഹത്തെ അപമാനിച്ചതാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വിവാദങ്ങള്‍ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

TAGS :

Next Story