Quantcast

ഇഷ്ടനടന്റെ സിനിമക്ക് വിജയ് കസേരയിൽ നിന്ന് എഴുന്നേറ്റ് വിസിലടിക്കുമോ?

ഇഷ്ടനടന്റെ ചിത്രം കണ്ട് എഴുന്നേറ്റ് നിന്ന് വിസിലടിക്കുന്ന വിജയിയുടെ ചിത്രമാണ് എക്‌സിൽ ട്രെൻഡിങ്ങായത്

MediaOne Logo

Web Desk

  • Updated:

    2023-09-02 04:48:05.0

Published:

2 Sept 2023 10:12 AM IST

thalapathy vijay fan boy moment watching the equalizer 3
X

സൗത്ത് ഇന്ത്യൻ സിനിമയിൽ വിജയ്ക്ക് ലഭിക്കുന്ന സ്വീകര്യത ഒന്ന് വേറെ തന്നെയാണ്. തമിഴ്‌നാട്ടിന് പുറമെ കേരളത്തിലും താരത്തിന് വലിയ ആരാധകരുണ്ട്. വിജയ് ചിത്രങ്ങളുടെ റിലീസുകളുടെ സൗത്ത് ഇന്ത്യയിൽ ആഘോഷമാവാറുണ്ട്. താരത്തിന്റെ ചിത്രങ്ങളുടെ ആദ്യ ദിവസത്തെ ആദ്യ ഷോക്ക് ആരാധകരുടെ തിയറ്റർ ചിത്രങ്ങൾ പുറത്തുവരാറുണ്ട്. എന്നാൽ തന്റെ ഇഷ്ടനടന്റെ ചിത്രം ആദ്യദിവസം കണ്ട് എഴുനേറ്റ് നിന്ന് വിസിലടിക്കുന്ന വിജയിയുടെ ചിത്രമാണ് ഇപ്പോൾ എക്‌സിൽ ട്രെൻഡിങ്ങായിരിക്കുന്നത്. ഡെൻസൽ വാഷിങ്ടണിന്റെ ഇക്വുലൈസർ3 കാണുന്ന താരത്തിന്റെ ചിത്രമാണ് വൈറൽ. സംവിധായകനും നടനുമായി വെങ്കിട്ട് പ്രഭുവാണ് ഫാൻ ബോയിയുടെ ചിത്രം പങ്കുവെച്ചത്.

ദളപതി 68 ൻറെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് സംവിധായകൻ വെങ്കട് പ്രഭുവിനൊപ്പം യുഎസിലെത്തിയതായിരുന്നു വിജയ്. ഇതിനിടെയാണ ലോസ് ഏഞ്ചൽസിൽ വെച്ച് ഇക്വലൈസർ 3 വിജയ് കണ്ടത്. വിജയ് കൈകൾ ഉയർത്തിനിൽക്കുന്ന സമയത്ത് ബിഗ് സ്‌ക്രീനിൽ ഡെൻസൽ വാഷിംഗ്ടൺ തന്നെയാണ്.

അതേസമയം, വെങ്കിട്ട്പ്രഭു ചിത്രം സയൻസ്ഫിക്ഷൻ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിജയിയുടെ മറ്റൊരു ഹിറ്റ് ചിത്രമായ ബിഗിൽ ഒരുക്കിയ എജിഎസ് എൻറർടൈൻമെൻറസ് ആണ് ഈ സിനിമയും ഒരുക്കുന്നത്. എക്‌സിൽ ഷെയർ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്.സാങ്കേതികമായി ഏറെ മികവ് പുലർത്തുന്ന ഒരു സിനിമയായിരിക്കും എന്ന സൂചനയാണ് സംവിധായകൻ നൽകിയിരിക്കുന്നത്. ഒരു വസ്തുവിൻറെ ഡിജിറ്റൽ ഇമേജ് എടുക്കാൻ സഹായിക്കുന്ന ലൈറ്റ് സ്റ്റേജ് എന്ന സംവിധാനം ഉപയോഗിച്ച് ചിത്രീകരിക്കുന്ന വിജയുടെ ചിത്രമാണ് വെങ്കട് പ്രഭു പങ്കുവെച്ചിരിക്കുന്നത്. കൂടാതെ സിനിമയുടെ സെറ്റിൽ പിൻതിരിഞ്ഞ് നിൽക്കുന്ന വിജയെ മറ്റൊരു ചിത്രത്തിൽ കാണാം. ഭാവിയിലേക്ക് സ്വാഗതം എന്നാണ് അദ്ദേഹം ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ലോകേഷ് കനകരാജിൻറെ ലിയോ ആണ് വിജയ്‌യുടെ അടുത്ത റിലീസ്. ഒക്ടോബർ 19 ന് ഈ ചിത്രം തിയറ്ററുകളിലെത്തും.

TAGS :

Next Story