Quantcast

തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ടോവിനോ

MediaOne Logo

Web Desk

  • Updated:

    2021-10-24 13:42:17.0

Published:

24 Oct 2021 4:09 PM IST

തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ടോവിനോ
X

ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായിക. താൻ ചെയ്തതിൽ ഏറെ ആവേശകരമായ ചിത്രമാണ് തല്ലുമാലയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ടോവിനോ ഫേസ്‌ബുക്കിൽ കുറിച്ചു.

'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലെ തന്നെ ഒരു കളര്‍ഫുള്‍ ഡിന്‍ചാക്ക് സിനിമയായിരിക്കും തല്ലുമാല. സിനിമയെ കുറിച്ച് ഇനിയും ഒരുപാട് പറയണമെന്നുണ്ട്. നിങ്ങള്‍ പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ വിസലടിച്ച് ആഘോഷമാക്കി കാണാന്‍ പറ്റുന്ന ഒരു അടിപൊളി പടമാണിത്. ഇതാദ്യമായാണ് ഞാന്‍ ഇങ്ങനെയൊരു കിക്ക് ആസ് പ്രൊജക്റ്റിന്റെ ഭാഗമാകുന്നത്.' - ടോവിനോ കുറിച്ചു.

ഷൈന്‍ ടോം ചാക്കോ, ലുഖ്മാൻ, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

TAGS :

Next Story