Quantcast

'ദി ഹോമോസാപിയന്‍സ്'; മലയാളത്തിൽ ഒരു ആന്തോളജി മൂവി കൂടി

ചിത്രത്തിന് നാല് സെഗ്‌മെന്‍റുകളാണ് ഉള്ളത്

MediaOne Logo

Web Desk

  • Updated:

    2021-09-04 15:11:23.0

Published:

4 Sep 2021 3:09 PM GMT

ദി ഹോമോസാപിയന്‍സ്; മലയാളത്തിൽ ഒരു ആന്തോളജി മൂവി കൂടി
X

'കുട്ടിയപ്പനും ദൈവദൂതരും' എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരൻ, എസ്.ജി. അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ഹോമോസാപ്പിയന്‍സ്'.

ചിത്രത്തിന് നാല് സെഗ്‌മെന്‍റുകളാണ് ഉള്ളത്. ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ ആൻഡ്​ വില്ലേജ് മൂവി ഹൗസിന്‍റെ ബാനറില്‍ അഖില്‍ ദേവ് എം.ജെ, ലിജോ ഗംഗാധരന്‍, വിഷ്ണു വി.മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍, ജിബിന്‍ ഗോപിനാഥ്, ധനല്‍ കൃഷ്ണ,ബിജില്‍ ബാബു രാധാകൃഷ്ണന്‍, ദെക്ഷ വി. നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു രവി രാജ്, എ.വി. അരുണ്‍ രാവണ്‍, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. സംഗീതസംവിധാനം നിർവഹിക്കുന്നത് ആദര്‍ശ് പി.വി, റിജോ ജോണ്‍, സബിന്‍ സലിം എന്നിവരാണ്.

TAGS :

Next Story