Quantcast

ചാക്കോച്ചനെ വെച്ച് ചെയ്ത സിനിമ കാസർകോടാണ് ചിത്രീകരിച്ചത്, ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാൽ കടന്നകയ്യാണ്: രതീഷ് ബാലകൃഷ്ണ പൊതുവാൾ

'സിനിമ ഒരു തൊഴിൽ മേഖലയാണ്. രഞ്ജിത്തിന്റം പ്രസ്താവനയോട് ഉത്തരം പറയേണ്ടത് മറ്റു ജില്ലക്കാരാണ്'

MediaOne Logo

Web Desk

  • Updated:

    2023-04-27 15:48:20.0

Published:

27 April 2023 3:40 PM GMT

ratheesh balakrishna pothuval,entertainment
X

മയക്കുമരുന്ന് ലഭിക്കാൻ കൂടുതൽ എളുപ്പമുള്ളതിനാലാണ് ഇപ്പോൾ കുറെ സിനിമകളുടെ ഷൂട്ടിംഗ് കാസർകോട് നടക്കുന്നതെന്ന് നിർമാതാവ് എം.രഞ്ജിത്തിൻറെ പ്രസ്താവനയോട് പ്രതികരിച്ച് സംവിധായകനും തിക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ.

'കണ്ണൂരിൽ താമസിക്കുന്ന ഒരാൾ ലഹരി ഉപയോഗത്തിനായി കാസർകോട് പോയി സിനിമ ചെയ്യേണ്ട കാര്യമില്ല. ചാക്കോച്ചനെ വെച്ച് ഞാൻ ചെയ്ത സിനിമ കാസർകോടാണ് ഷൂട്ട് ചെയ്തത്. അങ്ങനെ ചെയ്താൽ ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാൽ കടന്നകയ്യാണ്'- അദ്ദേഹം സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമ ഒരു തൊഴിൽ മേഖലയാണ്. രഞ്ജിത്തിന്‍റെ പ്രസ്താവനയോട് ഉത്തരം പറയേണ്ടത് മറ്റു ജില്ലക്കാരാണ്. കുറച്ച് സാമാന്യബോധമുള്ള വർ ഇങ്ങനെ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

രഞ്ജിത്തിന്റെ വിവാദ പരാമർശത്തിനെതിരെ മദനോത്സവം സംവിധായകൻ സുധീഷ് ഗോപിനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു. കാസർകോടേക്ക് സിനിമയെടുക്കാൻ വന്നത് മയക്കു മരുന്ന് മോഹിച്ചിട്ടല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ലഹരി മരുന്നിൻറെ എളുപ്പത്തിലുള്ള ലഭ്യതക്ക് വേണ്ടി പല സിനിമകളും ചിത്രീകരണം കാസർകോട്ടേക്ക് മാറ്റുന്നത് എന്നായിരുന്നു രഞ്ജിത്തിന്റെ ആരോപണം

TAGS :

Next Story