Quantcast

മുഖം വ്യക്തമാക്കി 'ദി അദർസൈഡ്'​ കാരക്ടർ പോസ്റ്റർ

നടൻ ജയൻ ചേർത്തലയാണ് ഫേസ്ബുക്കിലൂടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്

MediaOne Logo

ijas

  • Updated:

    2022-01-12 15:05:12.0

Published:

12 Jan 2022 3:04 PM GMT

മുഖം വ്യക്തമാക്കി ദി അദർസൈഡ്​ കാരക്ടർ പോസ്റ്റർ
X

സാകോൺ മീഡിയയുടെ ബാനറിൽ അൻസാർ നെടുമ്പാശ്ശേരി സംവിധാനം ചെയ്യുന്ന ദി അദർസൈഡ് ഹ്രസ്വ ചി​ത്രത്തിന്‍റെ ആദ്യ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടൻ ജയൻ ചേർത്തലയുടെ ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ പോസ്റ്റർ പ്രകാശനം ചെയ്തത്​. ചിത്രത്തിന്‍റെ മുമ്പിറങ്ങിയ പോസ്റ്ററുകളുടെ തുർച്ചയായി, ഇരുട്ടിലേക്കു തിരിഞ്ഞു നിന്ന കഥാപാത്രത്തിന്‍റെ മുഖം വ്യക്​തമാവുന്ന രീതിയിൽ​ മോഷന്‍ പോസ്റ്ററായാണ്​ ഇത്​ തയാറാക്കിയിരിക്കുന്നത്​. The Countdown Begins to Reveal the Otherside എന്ന അടിക്കുറിപ്പോടെയായിരുന്നു​ മുൻ പോസ്റ്ററുകൾ. ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന മുഹമ്മദ്​ രന്തീസിയാണ്​ വെളിച്ചത്തിലേക്കു വരുന്ന താരം. ആർട്ടിസ്റ്റ് എം. കുഞ്ഞാപ്പ ഡിസൈൻ ചെയ്ത പോസ്റ്റർ ആദ്യ ദിവസം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സമകാലീക പ്രസക്​തമായ വിഷയമാണ്​ ചിത്രത്തിന്‍റെ പ്രമേയം. കൗമാരക്കാരന്‍റെയും അച്ഛന്‍റെയും ബന്ധത്തിലൂടെയാണ് വിഷയം അവതരിപ്പിക്കുന്നത്. നിർമാതാവു കൂടിയായ ഷിഹാബ്​ സാകോണിന്‍റെതാണ്​ കഥ. മറ്റു അണിയറ പ്രവർത്തകർ: സ്ക്രിപ്റ്റ് & അസോസിയേറ്റ്​ ഡയറക്ടർ: എം. കുഞ്ഞാപ്പ, ഛായാഗ്രഹണം: നൗഷാദ്​ ഷെരീഫ്​, കലാസംവിധാനം: റഹ്​മാൻ ഡിസൈൻ, ചിത്രസംയോജനം: രാജീവ്​ രാമചന്ദ്രൻ, സംഗീതം: ഷിയാദ്​ കബീർ, സ്റ്റിൽസ്​: ഷാജി വർണം, പ്രൊഡക്​ഷൻ കൺട്രോളർ: നിസാർ വാരാപ്പുഴ, പ്രൊഡഷ്​ഷൻ എക്സിക്യൂട്ടീവ്​: കെ.എ. നജീബ്​. കാമറ സഹായികൾ: രോഹിത്​ കിഷോർ, അഖിൽ കൃഷ്​ണനാഥൻ, അനന്ദു, നിഥിൻ പ്രദീപ്​, ആർട്ട്​ സഹായി: മുഹമ്മദ്​ നിഹാൽ, ക്രിയേറ്റീവ്​ സപ്പോർട്ട്​: അൻസാർ പള്ളിപ്പുറം, പോസ്റ്റർ & പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ.

TAGS :

Next Story