Quantcast

നാനിയുടെ പാരഡൈസ്; ചിത്രത്തിലെ 'ആയാ ഷേര്‍' ഗാനം പുറത്ത്

ആഗോളതലത്തില്‍ എട്ട് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്

MediaOne Logo

Web Desk

  • Published:

    25 Feb 2026 11:57 AM IST

നാനിയുടെ പാരഡൈസ്; ചിത്രത്തിലെ ആയാ ഷേര്‍ ഗാനം പുറത്ത്
X

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ പാരഡൈസിലെ ആദ്യ ഗാനമായ 'ആയാ ഷേര്‍' പുറത്ത്. നാനിയുടെ ജന്മദിനമാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നാനിയുടെ ഇന്‍ട്രൊ സോങ്ങാണ് 'ആയാ ഷേര്‍'.

കാസര്‍ല ശ്യാം വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്ഡി, അക്നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. അനിരുദ്ധ് തന്നെയാണ് ഗാനത്തിന് സംഗീതം നല്‍കിയതും. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുക. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ദസറയുടെ സുധാകര്‍ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ആണ് അദ്ദേഹം ഈ ചിത്രം നിര്‍മിക്കുന്നത്.

ജേഴ്‌സി, ഗാങ് ലീഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. മാസ്സ്, സ്‌റ്റൈലിഷ് ലുക്കിലാണ് നാനിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജദാല്‍ എന്ന് പേരുള്ള മാസ്സ് കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്.

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ് പാരഡൈസ്' എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍, സ്പാര്‍ക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്‌സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിന്റെ താരനിരയിലുണ്ട്. സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ് ചൗധരി, രാം ജഗന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഗോള തലത്തില്‍ എട്ട് ഭാഷകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ചിത്രമെത്തും.

ഛായാഗ്രഹണം - സി.എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് - നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.

TAGS :

Next Story