Quantcast

കാത്തിരിപ്പിന് അവസാനം; 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു

ബ്ലാക്ക് കോമഡി ജേണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-05 15:08:01.0

Published:

5 Jan 2023 3:05 PM GMT

കാത്തിരിപ്പിന് അവസാനം; മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു
X

സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വിനീത് ശ്രീനിവാസൻ നായകനായ ചിത്രം 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 13 ന് ഒ.ടി.ടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. നവാഗതനായ അഭിനവ് സുന്ദർ ചിത്രം സംവിധാനം ചെയ്തത്. നവംബര്‍ 11നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

ബ്ലാക്ക് കോമഡി ജേണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവിറാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര, ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോയി മൂവിസിന്‍റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദറും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ക്യാമറ - വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് ചിത്രം എഡിറ്റിംഗ് നിര്‍വ്വഹിച്ചത്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

TAGS :

Next Story