Quantcast

കാത്തിരിപ്പിന് അറുതി; നൻപകൽ നേരത്ത് മയക്കം റിലീസ് തിയതി പ്രഖ്യാപിച്ചു

ഐ.എഫ്.എഫ്.കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷക സ്വീകാര്യതക്കുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-06 13:16:16.0

Published:

6 Jan 2023 1:14 PM GMT

കാത്തിരിപ്പിന് അറുതി; നൻപകൽ നേരത്ത് മയക്കം റിലീസ് തിയതി പ്രഖ്യാപിച്ചു
X

സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നൻപകൽ നേരത്ത് മയക്കം ജനുവരി 19ന് തിയറ്ററുകളിലേക്കെത്തും. ഐ.എഫ്.എഫ്.കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്‍റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്‍റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും. മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച നൻപകൽ നേരത്ത് മയക്കം തിയറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്‍റെ വെഫെയറർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്.

രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിങ് - ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് - വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി.ആർ.ഒ -പ്രതീഷ് ശേഖർ.

TAGS :

Next Story