Quantcast

'തീർപ്പ്' റിലീസ് തീയതി പ്രഖ്യാപിച്ചു; വ്യത്യസ്തതയോടെ തീമാറ്റിക് പോസ്റ്റർ

ചിത്രത്തിന്റെ രണ്ട് ടീസറുകൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-08-10 14:45:03.0

Published:

10 Aug 2022 2:43 PM GMT

തീർപ്പ് റിലീസ് തീയതി പ്രഖ്യാപിച്ചു; വ്യത്യസ്തതയോടെ തീമാറ്റിക് പോസ്റ്റർ
X

പൃഥ്വിരാജ് നായകനാകുന്ന 'തീര്‍പ്പ്' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തിന്‍റെ തീമാറ്റിക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പാമ്പും കോണിയുമാണ് വ്യത്യസ്തമായ പോസ്റ്ററിലെ തീം. മഹാത്മാ ​ഗാന്ധി, മദർ തെരേസ, ചാർളി ചാപ്ലിൻ, ചെഗുവേര, ഹിറ്റ്ലര്‍, അമിതാഭ് ബച്ചന്‍, കപില്‍ ദേവ് തുടങ്ങി പ്രമുഖരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ മുരളി ​ഗോപിയുടേതാണ്. 'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്', എന്ന ടാഗ്‍ലൈനോടെയെത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസാണ് നിർമാണം.

ചിത്രത്തിന്റെ രണ്ട് ടീസറുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറുകള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. മള്‍ട്ടി സ്റ്റാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമായ തീര്‍പ്പ് സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

TAGS :

Next Story