Quantcast

ഇതു വേറെ പെപ്പെ; പൂവന്‌ 28ന് തിയറ്ററുകളില്‍

വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-17 08:28:25.0

Published:

17 Oct 2022 8:25 AM GMT

ഇതു വേറെ പെപ്പെ; പൂവന്‌ 28ന് തിയറ്ററുകളില്‍
X

ആൻറണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം 'പൂവൻ' 28 ന് തിയേറ്ററുകളിലെത്തും. തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിനീത് വാസുദേവൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രൊഡക്ഷൻസ് ആൻറ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് ഏ.ഡി.യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നാട്ടിൻ പുറങ്ങളിലൂടെ കഥ പറയുന്ന പൂവനിലെ ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങളാണ്. സമൂഹത്തിൽ ഇടത്തരം തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു സംഘം ആൾക്കാർക്കിടയിലാണ് കഥ നടക്കുന്നത്. ഇവർക്കിടയിൽ താമസിക്കുന്ന ഹരി എന്ന യുവാവും അവൻറെ പ്രശ്നങ്ങളുമാണ് പൂവൻ പറയുന്നത്. എല്ലാ വിഭാഗം പ്രേഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന നിലയിൽ ക്ലീൻ എൻറർടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ. വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം,, ബിന്ദു സതീഷ് കുമാർ, എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്ന വരുൺ ധാരാ ചിത്രത്തിൽ വേഷമിടുന്നുണ്ട്. സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദനാണ് ഈണം പകർന്നിരിക്കുന്നത്. ഒക്ടോബർ ഇരുപത്തിയെട്ടിന് സെൻട്രൽപിക്ച്ചേർസ് ചിത്രം പ്രദർശനത്തിനെത്തിക്കും. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബു മോഹൻ. മേക്കപ്പ് -സിനൂപ് രാജ്. കോസ്റ്റ്യം -ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ. ചീഫ് 'അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഹൈൽ, എം. അസോസ്സിയേറ്റ് ഡയറക്ടേർസ്‌ -വിഷ്ണു ദേവൻ, സനാത് ശിവരാജ്‌. സഹസംവിധാനം -റീസ് തോമസ്, അർജൻ.കെ.കിരൺ, ജോസി .ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി. പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ. പി.ആർ.ഒ-വാഴൂർ ജോസ്.

TAGS :

Next Story