Quantcast

കൊറോണ പേപ്പേഴ്സ് ഒരുക്കിയത് ഇങ്ങനെയാണ്; മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

അഭിനേതക്കൾക്ക് നിർദേശങ്ങൾ കൊടുക്കുന്ന പ്രിയദർശനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-03 09:27:14.0

Published:

3 April 2023 9:24 AM GMT

കൊറോണ പേപ്പേഴ്സ് ഒരുക്കിയത് ഇങ്ങനെയാണ്; മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
X

പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ഏപ്രിൽ ആറിനാണ് തിയേറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അഭിനേതക്കൾക്ക് നിർദേശങ്ങൾ കൊടുക്കുന്ന പ്രിയദർശനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. പ്രിയദർശനൊപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകരേയും ദൃശ്യങ്ങളിൽ കാണാം.

കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ശ്രീഗണേഷിന്റെ കഥക്ക് തിരക്കഥയൊരുക്കുന്നതും പ്രിയദർശനാണ്. സിദ്ധിഖ്, ഗായത്രി ശങ്കർ, സന്ധ്യ ഷെട്ടി, മണിയൻപ്പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീധന്യ,വിജിലേഷ്, മേനക സുരേഷ്‌കുമാർ, ഹന്ന റെജി കോശി,ബിജു പാപ്പൻ, ശ്രീകാന്ത് മുരളി, പി.പി കുഞ്ഞികൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫോർ ഫ്രെയിംസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നതും പ്രിയദർശൻ തന്നെയാണ്. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ.എം ബാദുഷയാണ്. എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ, സംഗീതം കെ.പി, പ്രൊഡക്ഷൻ കോർഡിനേറ്റർ-ഷാനവാസ് ഷാജഹാൻ, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയൻ, ആക്ഷൻ- രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ ആതിര ദിൽജിത്ത് തുടങ്ങിയവരാണ് മറ്റുപ്രധാന അണിയറപ്രവർത്തകർ.

TAGS :

Next Story