Quantcast

കാർത്തിക് ശങ്കർ സംവിധായകനാകുന്നു; ആദ്യ സിനിമ തെലുങ്കിൽ

ഇതാദ്യമായാണ് ഒരു മലയാളി തന്റെ ആദ്യ സിനിമ തെലുങ്കിൽ സംവിധാനം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    8 Oct 2021 12:39 PM GMT

കാർത്തിക് ശങ്കർ സംവിധായകനാകുന്നു; ആദ്യ സിനിമ തെലുങ്കിൽ
X

കേരളത്തിലെ യുവാക്കൾക്കിടയിൽ പ്രിയങ്കരനാണ് കാർത്തിക് ശങ്കർ. വെബ് സീരീസുകളിലൂടെയും ഷോട്ട് ഫിലിമുകളിലൂടെയും തന്റെ കഴിവ് തെളിയിച്ച കലാകാരനാണ് അദ്ദേഹം. തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്തയാണ് കാർത്തിക് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

തെലുങ്ക് സിനിമ സംവിധാനം ചെയ്താണ് കാർത്തിക് സംവിധാന രംഗത്തേക്ക് എത്തുന്നത്. ഇതാദ്യമായാണ് ഒരു മലയാളി തന്റെ ആദ്യ സിനിമ തെലുങ്കിൽ സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ യുവതാരം കിരൺ അബ്ബവാരമണ് ചിത്രത്തിലെ നായകൻ. കന്നഡ നടി സഞ്ജന ആനന്ദണ് നായിക. കോടി രാമകൃഷ്ണയുടെ ബാനറിൽ കോടി ദിവ്യയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ പൂജ ഇന്ന് ഹൈദരബാദില്‍ നടന്നു.

TAGS :

Next Story