Quantcast

മെഷീന്‍ ഗണ്ണുമായി തീ പായിച്ച് മഞ്ജു;'തല'യുടെ വിളയാട്ടം, 'തുനിവ്' ട്രെയിലര്‍

മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് 'തുനിവ്'

MediaOne Logo

Web Desk

  • Updated:

    2022-12-31 16:13:53.0

Published:

31 Dec 2022 4:09 PM GMT

മെഷീന്‍ ഗണ്ണുമായി തീ പായിച്ച് മഞ്ജു;തലയുടെ വിളയാട്ടം, തുനിവ് ട്രെയിലര്‍
X

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തുനിവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അജിത്തിന്‍റെ മിന്നുന്ന ആക്ഷന്‍ പ്രകടനവും മലയാളത്തിന്‍റെ ലേഡി സുപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ സ്റ്റൈലന്‍ ആക്ഷന്‍ രംഗവും ചേര്‍ന്ന സിനിമ ആരാധകര്‍ക്ക് മികച്ചൊരു അനുഭവമാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് 'തുനിവ്'. ആദ്യ ചിത്രം ധനുഷ് നായകനായ 'അസുരന്‍' ആയിരുന്നു.

'നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന'തുനിവ്' പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.

ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുഗ് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്‍റെ ആക്ഷൻ സംവിധായകൻ സുപ്രീം സുന്ദർ ആണ്. സംഗീതം-ജിബ്രാന്‍. ചിത്രം ജനുവരി 13ന് തിയറ്ററുകളിലെത്തും.

TAGS :

Next Story