Quantcast

മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോ കസേര കിട്ടാറുണ്ട് ,അതാണ് ഞാൻ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സിംഹാസനം; കുറിപ്പുമായി ടിനി ടോം

പട്ടാളത്തിൽ പട്ടാഭിരാമിന്റെ കീഴിൽ പട്ടാളക്കാരൻ ആയി പ്രാഞ്ചിയേട്ടനിൽ ചിറമേൽ ഫ്രാൻസിസിന്റെ ഡ്രൈവർ ആയി

MediaOne Logo

Web Desk

  • Published:

    9 Sep 2023 6:56 AM GMT

Tiny tom
X

ടിനി ടോം/മമ്മൂട്ടി

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു(സെപ്തംബര്‍ 7) മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍. സഹപ്രവര്‍ത്തകരും ആരാധകരും താരത്തെ ആശംസകള്‍ കൊണ്ടു പൊതിഞ്ഞു. അല്‍പം വൈകിവന്ന നടന്‍ ടിനി ടോമിന്‍റെ ആശംസയാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ ആകെ ഭയമുള്ളത് ദൈവത്തിനെയും മമ്മൂട്ടിയെയും മാത്രമാണെന്നും അതും സ്നേഹം കൊണ്ടുള്ള ഭയമാണെന്നും ടിനി ഫേസ്ബുക്കില്‍ കുറിച്ചു.

ടിനി ടോമിന്‍റെ കുറിപ്പ്

blated bday wishes മമ്മുക്ക ,മറന്ന് പോയതല്ല ,മനഃപൂർവം വൈകിച്ചതാണ് ..മറ്റുള്ളവർക്ക് മമ്മുക്ക എന്താണ് എന്നറിഞ്ഞിട്ട് കുറിക്കാം എന്ന് വച്ചു ...എന്‍റെ വീട്ടിൽ ഉയരത്തിൽ തൂക്കി ഇട്ടിരിക്കുന്ന ചിത്രമാണ് ഇത് ...അമ്മയാണ് വീട്ടിലെ ആദ്യത്തെ മമ്മുക്ക ഫാൻ ...എല്ലാം ആദ്യം നമ്മൾ അറിഞ്ഞത് അമ്മമാരിൽ നിന്നും ആണല്ലോ ..പിന്നീട് ഞാൻ കടുത്ത മമ്മുക്ക ഫാൻ ആയി ...പഠിക്കുന്ന കാലത്തു മനോരമ ആഴ്ച പതിപ്പ് കാത്തിരിക്കുമായിരുന്നു ,മമ്മുക്കയുടെ ആത്മകഥ വായിക്കാൻ ...എന്‍റെ ആദ്യ വായന ശീലം ..ഇക്കയിലേക്കു അടുക്കാൻ സാധാരണക്കാരനായ എനിക്ക് ഒരു സാധ്യതയും ഇല്ല ..പിന്നേ ഒരു ആവാഹനം ആയിരിന്നു ,അനുകരിച്ചു ,അനുകരിച്ചു കൂടെ അഭിനയിച്ചു ...

പട്ടാളത്തിൽ പട്ടാഭിരാമിന്‍റെ കീഴിൽ പട്ടാളക്കാരൻ ആയി പ്രാഞ്ചിയേട്ടനിൽ ചിറമേൽ ഫ്രാൻസിസിന്‍റെ ഡ്രൈവർ ആയി ...ആ വണ്ടി ഓടിച്ചാണ് സിനിമയിൽ ഞാൻ കയറിയതു ,അത് കൊണ്ട് ആരും എന്നേ തടഞ്ഞിട്ടില്ല ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട് പക്ഷേ ഇപ്പോഴും മമ്മുക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട് ,അതാണ് ഞാൻ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സിംഹാസനം ...ജീവിതത്തിൽ ഭയം ഉള്ളത് രണ്ട്‌ പേരെ മാത്രം ദൈവത്തിനെയും മമ്മുക്കയയെയും ..അതും സ്‌നേഹം കൊണ്ടുള്ള ഭയം ..സിനിമാ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയിൽ നിന്നും ആണ് Happy Bday Big brother മമ്മൂട്ടി


TAGS :

Next Story