സൽമാൻ ഖാനൊപ്പം ടോവിനോ; ചതിച്ചെന്ന് ബേസിൽ, ഇനി ടോവിനോയെ വെച്ച് പടം ചെയ്യണ്ടെന്ന് ആരാധകർ

ഡോ ഷാജിർ ഗഫർ ആണ് ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്

MediaOne Logo

Web Desk

  • Updated:

    2021-11-24 06:57:45.0

Published:

24 Nov 2021 6:57 AM GMT

സൽമാൻ ഖാനൊപ്പം ടോവിനോ; ചതിച്ചെന്ന് ബേസിൽ, ഇനി ടോവിനോയെ വെച്ച് പടം ചെയ്യണ്ടെന്ന് ആരാധകർ
X

കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ്താരം യുവരാജ് സിംഗിനൊപ്പമുള്ള ചിത്രം നടന്‍ ടൊവിനോ തോമസ് പങ്കുവച്ചിരുന്നു. ഡർബനിലെ യുവരാജിന്‍റെ സിക്സറുകൾ പോലെ ഈ കൂടിക്കാഴ്ച എന്നും ഓർമയിൽ ഉണ്ടാകുമെന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രം പങ്കുവച്ചത്. ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.

സിനിമാജീവിതം ആരംഭിക്കുന്നതിനു മുമ്പ് തന്നെ, ആരും ഒന്ന് നോക്കി പോകുന്ന ശരീരപ്രകൃതി ഉണ്ടാക്കിയെടുക്കുന്നതിൽ തന്നെ പ്രചോദിപ്പിച്ച ആളാണ് എന്നാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.''പക്ഷേ, എന്നെ സന്തോഷിപ്പിക്കുന്നത് ഇന്ത്യയുടെ എക്കാലത്തെയും സൂപ്പർസ്റ്റാറുകളിൽ ഒരാളായിരുന്നിട്ടും താങ്കൾ എന്നെ നിലകൊള്ളുന്നു എന്നതാണ്. അതിനാൽ വിനയത്തിന്‍റെ കാര്യത്തിലും നിങ്ങൾ ഒരു പ്രചോദനമാണ്. താങ്കൾക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ട്'' ടൊവിനോയുടെ കുറിപ്പില്‍ പറയുന്നു.ഡോ ഷാജിർ ഗഫർ ആണ് ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സൽമാൻ ഖാനൊപ്പമുള്ള ടോവിനോയുടെ ചിത്രത്തിന് താഴെ പിന്നെ കമന്‍റുകളുടെ ബഹളമായിരുന്നു. ആദ്യം ലവ് റിയാക്ഷന്‍ ഇട്ട് സംവിധായകന്‍ ബേസില്‍ ജോസഫാണ് രംഗത്തെത്തിയത്. 'ഏട്ടനെ കൊണ്ടുപോയില്ലേ' എന്നായി ആരാധകര്‍. 'ഇല്ല, എന്നെ ചതിച്ചു' എന്നാണ് ഇതിന് ബേസിൽ മറുപടി നൽകിയത്. എന്നാലിനി ടൊവിനോയെ വച്ച് പടം ചെയ്യണ്ട എന്നായിരുന്നു ആരാധകരുടെ ഉപദേശം.

TAGS :

Next Story