കൈവിടുന്ന കോവിഡ്; ടൊവിനൊ ചിത്രം 'നാരദൻ' റിലീസ് മാറ്റി

'മായാനദി'ക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം മാധ്യമമേഖലയിലെ കഥയാണ് പറയുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-01-15 12:47:08.0

Published:

15 Jan 2022 12:44 PM GMT

കൈവിടുന്ന കോവിഡ്; ടൊവിനൊ ചിത്രം നാരദൻ റിലീസ് മാറ്റി
X

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന നാരദൻ റിലീസ് മാറ്റി. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ജനുവരി 27ന് തിയേറ്ററുകളിലെത്തേണ്ട ചിത്രം മാറ്റിയത്.

'മായാനദി'ക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം മാധ്യമമേഖലയിലെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധ നേടിയിരുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ഉണ്ണി. ആർ. ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ദീപൻ ശിവരാമൻ, ജയരാജ് വാര്യർ തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നു.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമാണം. ഛായഗ്രഹണം ജാഫർ സാദിഖ്. സൈജു ശ്രീധരനാണ് എഡിറ്റിങ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോൻ.

TAGS :

Next Story