Quantcast

നായ്ക്കുട്ടികൾ താരങ്ങളായി 'വാലാട്ടി' വരുന്നു; ശബ്ദമായി പ്രധാന താരങ്ങള്‍

മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന 'വാലാട്ടി' വളർത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-02 09:47:59.0

Published:

2 July 2023 9:45 AM GMT

Valatty, Vijay Babu, വാലാട്ടി, വിജയ് ബാബു
X

മലയാള സിനിമയിലെ മുൻനിര ബാനറുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രം 'വാലാട്ടി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 14ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. നവാഗതനായ ദേവനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന 'വാലാട്ടി' വളർത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്.

നായകൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നായ്ക്കുട്ടികൾ സംസാരിക്കുന്നത് മലയാള സിനിമയിലെ നിരവധി പ്രമുഖരായ താരങ്ങളുടെ ശബ്ദത്തിലൂടെയാണ്. ഏറെ നാളുകളുടെ മുന്നൊരുക്കങ്ങൾക്കും, ചിത്രീകരണത്തിനും ശേഷമാണു ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ റിലീസായിരുന്നു.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വളർത്തു മൃഗങ്ങളുടെ ട്രൈനിങ്ങിനും വേണ്ടി മൂന്നിലേറെ വർഷങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസ് ചിലവഴിച്ചത്. വിഷ്ണു ആണ്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് . എഡിറ്റിങ് അയൂബ് ഖാൻ. കലാസംവിധാനം-അരുൺ വെഞ്ഞാറമൂട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനയ് ബാബു. നിർമ്മാണ നിർവഹണം-ഷിബു.ജി.സുശീലൻ. പി.ആര്‍.ഒ-വാഴൂർ ജോസ്.

മലയാളമുൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രമെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മലയാളത്തിനു പുറമേ ഈ ചിത്രം റിലീസ് ചെയ്യുക.

TAGS :

Next Story