Quantcast

ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു

ഈ വർഷം ആദ്യം മുംബൈയിലെ ഹിർനന്ദാനി ആശുപത്രിയിലും താരത്തെ പ്രവേശിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 Oct 2022 10:15 AM IST

ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു
X

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു. 79 വയസായിരുന്നു. കുറച്ചു നാളായി അസുഖബാധിതനായിരുന്നു അരുണ്‍. മയസ്തീനിയ ഗ്രാവിസ് എന്ന അപൂർവ ന്യൂറോ മസ്കുലർ രോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. ഈ വർഷം ആദ്യം മുംബൈയിലെ ഹിർനന്ദാനി ആശുപത്രിയിലും താരത്തെ പ്രവേശിപ്പിച്ചിരുന്നു.

ത്രീ ഇഡിയറ്റ്സ്, കേദാർനാഥ്, പാനിപ്പത്ത്, ഹേ റാം, ദണ്ഡ് നായക്, റെഡി, സമീൻ, പോലീസ്വാല ഗുണ്ട, ഫൂൽ ഔർ അംഗാർ, രാം ജെയ്ൻ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അരുണ്‍ ബാലി വേഷമിട്ടിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ സീരിസിലും അഭിനയിച്ചിട്ടുണ്ട്. 1991ല്‍ ചാണക്യ എന്ന നാടകത്തിൽ പോറസ് രാജാവായി വേഷമിട്ടത് ശ്രദ്ധ നേടിയിരുന്നു. ദൂരദർശനിലെ സ്വാഭിമാന്‍ സീരിയലിലെ കുൻവർ സിംഗ്, ഹേ റാം എന്ന സിനിമയിലെ ഹുസൈൻ ഷഹീദ് സുഹ്റാവർദി തുടങ്ങിയവയെല്ലാം ബാലിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. ആമിര്‍ ഖാന്‍റെ ലാല്‍ സിങ് ഛദ്ദയിലാണ് അരുണ്‍ ഒടുവില്‍ അഭിനയിച്ചത്.

TAGS :

Next Story