Quantcast

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

മറ്റൊരു നടനായ പളനിയപ്പന്‍റെ കാര്‍ ശരണിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    9 Jun 2023 12:56 PM IST

Saran Raj
X

ശരണ്‍ രാജ്

ചെന്നൈ: തമിഴ് നടനും പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ അസിസ്റ്റന്‍റുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച രാത്രി 11.30 ഓടെ കെകെ നഗറില്‍ വച്ചായിരുന്നു അപകടം. മറ്റൊരു നടനായ പളനിയപ്പന്‍റെ കാര്‍ ശരണിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മദ്യലഹരിയിലാണ് പളനിയപ്പന്‍ കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. മധുരവോയലിലെ ധനലക്ഷ്മി സ്ട്രീറ്റിലാണ് ശരൺരാജ് താമസിച്ചിരുന്നത്. രാത്രി 11.30ന് കെകെ നഗറിലെ ആർക്കോട് റോഡിൽ യാത്ര ചെയ്യവെയാണ് അപകടം.

ശരൺ രാജിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സാലിഗ്രാമം സ്വദേശിയായ പളനിയപ്പനാണ് അപകടമുണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. വെട്രിമാരന്‍റെ ഹിറ്റ് ചിത്രം വട ചെന്നൈയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. ഈ സിനിമയിലും അസുരനിലും ശരണ്‍ വേഷമിട്ടിരുന്നു.

TAGS :

Next Story