വിജയ് സേതുപതിയുടെ മലയാള ചിത്രം '19(1)(എ)'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ നിത്യ മേനോനാണ് പ്രധാന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-22 13:49:27.0

Published:

22 Jun 2022 1:45 PM GMT

വിജയ് സേതുപതിയുടെ മലയാള ചിത്രം 19(1)(എ)യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
X

വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിക്കുന്ന മലയാളം ചിത്രം 19(1)(എ)യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നവഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 19(1)(എ). വിജയ് സേതുപതിയുടെയും നിത്യമേനോന്റെയും പാതിമുഖമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ വിജയ് സേതുപതി, പൃഥിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.

മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാളം ചിത്രമാണിത്. അതിൽ വിജയ് സേതുപതി അതിഥിവേഷത്തിലാണ് എത്തിയത്. 19(1)(എ) ൽ കേരളത്തിൽ താമസിക്കുന്ന ഒരു തമിഴ് എഴുത്തുകാരനെയാണ് താരം അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ നിത്യ മേനോനാണ് പ്രധാന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് തുടങ്ങിയവരും മുഖ്യവേഷത്തിലെത്തുന്നുണ്ട്. 2020ൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു.


TAGS :

Next Story