Quantcast

വിജയ്-സംഗീത വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പിലേക്ക്? 250 കോടി നൽകാൻ താരം തയ്യാറെന്ന് റിപ്പോര്‍ട്ട്

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുമുണ്ട്

MediaOne Logo

Web Desk

  • Published:

    4 March 2026 1:22 PM IST

വിജയ്-സംഗീത വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പിലേക്ക്? 250 കോടി നൽകാൻ താരം തയ്യാറെന്ന് റിപ്പോര്‍ട്ട്
X

ചെന്നൈ: 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം തമിഴ് താരം വിജയും സംഗീത സ്വര്‍ണലിംഗവും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. തെന്നിന്ത്യയിലെ പ്രശസ്ത നടിയുമായുള്ള വിവാഹേതര ബന്ധത്തിന്റെ പേരിലാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്ന വിവരമാണ് അതിലേറെ ഞെട്ടിച്ചത്. നടിയുടെ സ്വകാര്യത മാനിച്ച് വിവാഹമോചന ഹരജിയിയിൽ ഇവരുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.

ഇതിനിടെ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാൻ താരം ശ്രമം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുമുണ്ട്. വിജയുടെ രാഷ്ട്രീയഭാവിയും നിയമസഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് പരസ്യമായ നിയമപോരാട്ടം ഒഴിവാക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. സംഗീതക്കും മക്കൾക്കുമായി വിജയ് 250 കോടി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാണ് ഈ തുക കൈമാറുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹരജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദേശിച്ചിട്ടുണ്ട്.2021 മുതൽ തങ്ങൾ അകന്നു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് ഇതിന് കാരണമെന്നും ഹരജിയിൽ സംഗീത ആരോപിച്ചിട്ടുണ്ട്.

മകൻ ജേസൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവർ നിലവിൽ അമ്മയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നാണ് സൂചനകൾ. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും കുടുംബ ചടങ്ങുകളിൽ നിന്നും ഇവർ വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ ചര്‍ച്ചയായിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ വിജയ്‍യുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, സംഗീത ഹരജി പിൻവലിച്ചിട്ടില്ല. ഏപ്രിൽ 20-ലെ കോടതി നടപടികൾക്ക് ശേഷമേ ഈ വിഷയത്തിൽ ഒരു വ്യക്തത വരൂ.

വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടി തൃഷക്ക് നേരെ സൈബര്‍ ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതിനിടെ സോഷ്യൽ മീഡിയയിൽ സംഗീതയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് ഫോര്‍ സംഗീത എന്ന ഹാഷ്ടാഗ് പ്രചരിക്കുന്നുണ്ട്.തൃഷ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് പിതാവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമാണെന്ന സൂചനയായി ആരാധകർ കാണുന്നു.

TAGS :

Next Story