Quantcast

'അയാളിപ്പോൾ യൂറോപ്പിൽ തീർത്ഥ യാത്രയിലാണ്'; പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

ഈ വർഷം മുഴുവൻ പ്രണവ് ട്രിപ്പിനായി മാറ്റിവച്ചിരിക്കുകയാണെന്നും അടുത്ത വർഷം അഭിനയിക്കാൻ വേണ്ടി തയ്യാറെടുക്കുകയാണെന്നുമാണ് നിർമാതാവ് വൈശാഖ് പറഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2022-11-09 14:11:09.0

Published:

9 Nov 2022 2:07 PM GMT

അയാളിപ്പോൾ യൂറോപ്പിൽ തീർത്ഥ യാത്രയിലാണ്; പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ
X

സിനിമാ നടൻ എന്നതിനേക്കാളുപരി പ്രണവ് മോഹൻലാലിന്റെ യാത്രകളാണ് കൂടുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഒറ്റയ്ക്കാണ് പലപ്പോഴും പ്രണവിന്റെ യാത്രയെന്ന് മോഹൻലാൽ തന്നെ പറഞ്ഞിരുന്നു. താരം പങ്കുവയ്ക്കുന്ന യാത്രകളുടെ ഫോട്ടോകളും വീഡിയോകളും ട്രെൻഡിങ്ങാവുന്നത് പതിവാണ്. ഇപ്പോഴിതാ പ്രണവിന്റെ യാത്രയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. യൂറോപ്പിൽ കാൽനടയാത്രയിലാണ് യുവതാരം എന്നാണ് വിനീത് പറഞ്ഞത്.

'ഞങ്ങൾ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീർത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈൽസ് കാൽനടയായി യാത്ര ചെയ്യുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക്. ഇപ്പോൾ എവിടെയാണെന്ന് ഒരുപിടിയും ഇല്ല. പുള്ളീടെ ഒരു പേഴ്‌സൺ പ്രൊഫൈലുണ്ട് അതിൽ ഇതിൻറെ ഫോട്ടോസൊക്കെ ഞങ്ങൾ കാണാറുണ്ട്'- പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വിനീതിന്റെ വെളിപ്പെടുത്തൽ.

പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം. ചിത്രം ബോക്‌സ് ഓഫീസ് കീഴടക്കുകയും ചെയ്തിരുന്നു. ഹൃദയത്തിന്റെ നിർമാതാവ് വൈശാഖ് സുബ്രഹ്‌മണ്യവും വിനീതിന്റെ യാത്രയെക്കുറിച്ച് പറഞ്ഞിരുന്നു. ഈ വർഷം മുഴുവൻ പ്രണവ് ട്രിപ്പിനായി മാറ്റിവച്ചിരിക്കുകയാണെന്നും അടുത്ത വർഷം അഭിനയിക്കാൻ വേണ്ടി തയ്യാറെടുക്കുകയാണെന്നുമാണ് വൈശാഖ് പറഞ്ഞത്.


TAGS :

Next Story