Quantcast

മോട്ടോര്‍ വാഹനവകുപ്പിന്‍റെ പാസ് വേര്‍ഡ് ചോര്‍ത്തി നടന്‍ വിനോദ് കോവൂരിന്‍റെ ലൈസന്‍സ് പുതുക്കാന്‍ ശ്രമം

ഡ്രൈവിംഗ് സ്കൂളില്‍ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയെന്നല്ലാതെ മറ്റൊന്നുമറിയില്ലെന്ന് വിനോദ് കോവൂര്‍ വ്യക്തമാക്കി

MediaOne Logo

Roshin

  • Updated:

    2021-04-21 13:12:31.0

Published:

21 April 2021 1:01 PM GMT

മോട്ടോര്‍ വാഹനവകുപ്പിന്‍റെ പാസ് വേര്‍ഡ് ചോര്‍ത്തി നടന്‍ വിനോദ് കോവൂരിന്‍റെ ലൈസന്‍സ് പുതുക്കാന്‍ ശ്രമം
X

കോഴിക്കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പാസ് വേര്‍ഡ് ചോര്‍ത്തി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ശ്രമം. സിനിമാ താരം വിനോദ് കോവൂരിന്‍റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരറിയാതെ പുതുക്കി നല്‍കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച സൈബര്‍ സെല്‍ കോവൂരിലെ ഡ്രൈവിംഗ് സ്കൂളില്‍ നിന്നും ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു.

2019ല്‍‌ കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി കിട്ടാനായി വിനോദ് കോവൂര്‍ കോവൂരിലുള്ള നസീറ ഡ്രൈവിംഗ് സ്കൂള്‍ അധികൃതരെയാണ് സമീപിച്ചത്. ലൈസന്‍സിന്‍റെ കാലാവധി കഴിഞ്ഞ് രണ്ടു വര്‍ഷത്തോളമായതിനാല്‍ വീണ്ടും റോഡ് ടെസ്റ്റ് എടുക്കേണ്ടതായിരുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ കഴിഞ്ഞ മാസം 1നാണ് ലൈസന്‍സ് പുതുക്കാനുള്ള ശ്രമം നടന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാർക്ക് സാരഥി വെബ്സൈറ്റില്‍ കയറി ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക പാസ് വേര്‍ഡുണ്ട്. ഈ പാസ് വേര്‍ഡുപയോഗിച്ചാണ് മറ്റാരോ ലൈസന്‍സ് പുതുക്കാനായി ശ്രമിച്ചത്. മറ്റേതോ ഐപി അഡ്രസില്‍ നിന്നും പാസ് വേര്‍ഡ് ഉപയോഗിച്ചതായി മൊബൈലിലേക്ക് മെസേജ് വന്നതോടെ വെഹിക്കിള്‍ ഇന്സ്പെക്ടര് ഇക്കാര്യം ആര്‍ടിഓയെ അറിയിക്കുകയായിരുന്നു. ഡ്രൈവിംഗ് സ്കൂളില്‍ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയെന്നല്ലാതെ മറ്റൊന്നുമറിയില്ലെന്ന് വിനോദ് കോവൂര്‍ വ്യക്തമാക്കി.

മോട്ടോര്‍ വാഹനവകുപ്പിന്‍റെ പരാതിയെത്തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ നസീറ ഡ്രൈവിംഗ് സ്കൂളിലെ ഐപി അഡ്രസില്‍ നിന്നാണ് വെബ്സൈറ്റില്‍ കയറാന്‍ ശ്രമം നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

TAGS :

Next Story