Quantcast

അല്ല മക്കളെ ഞാൻ മാത്രമേയുള്ളു യാത്രക്ക്? വൈറലായി 'മൂസാക്കായിയുടെ രാജകീയ വിമാന യാത്ര'

ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് രാജകീയ യാത്ര നടത്തി നടന്‍ വിനോദ് കോവൂര്‍. താരം തന്നെയാണ് യാത്രയുടെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതും

MediaOne Logo

Web Desk

  • Published:

    14 Sept 2021 8:14 PM IST

അല്ല മക്കളെ ഞാൻ മാത്രമേയുള്ളു യാത്രക്ക്? വൈറലായി മൂസാക്കായിയുടെ രാജകീയ വിമാന യാത്ര
X

ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് രാജകീയ യാത്ര നടത്തി നടന്‍ വിനോദ് കോവൂര്‍. താരം തന്നെയാണ് യാത്രയുടെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതും. പ്രോഗ്രാം കഴിഞ്ഞ് തിരികെയുള്ള യാത്രക്കായി കയറിയ വിമാനം ആളില്ലാതിരിക്കുന്നത് കണ്ട് ഞെട്ടിയെന്നും ശേഷം നടന്ന രസകരമായ സംഭവങ്ങളുമാണ് അദ്ദേഹം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്.

വിനോദ് കോവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ഇങ്ങനെ ഒരു അപൂർവ്വഭാഗ്യം ലഭിച്ചു. ഷാർജയിൽ നിന്നായിരുന്നു തിരികെ യാത്ര Go Air In വിമാനത്തിലേക്ക് പ്രവേശിച്ചപ്പോൾ ശരിക്കും ഞെട്ടി. എയർ ഹോസ്റ്റസ് കുട്ടികളോട് തമാശയായി ചോദിച്ചു

അല്ല മക്കളെ ഞാൻ മാത്രമേയുള്ളു യാത്രയ്ക്ക്? ചിരിച്ച് കൊണ്ട് അവർ മറുപടി പറഞ്ഞു ഒരു പത്ത് പേരും കൂടി ഉണ്ടെന്ന് . മൊത്തം പതിനൊന്ന് പേർ യാത്രക്കാർ. വേഗം മുമ്പിലെ സീറ്റിലിരുന്നു വിമാനത്തിലെ ഒരു സ്റ്റാഫ് ഫോട്ടോ എടുത്ത് തന്നു .പിന്നെ കയറി വന്ന പത്ത് പേരോടൊപ്പവും സെൽഫി എടുത്തു. മുമ്പൊരിക്കൽ സുരഭി ലക്ഷമി എന്ന പാത്തുവിന്റെ കൂടെ യാത്ര ചെയ്തപ്പോൾ ഇങ്ങനെ ഒരു ഫോട്ടോ എടുക്കാൻ വേണ്ടി വിമാനത്തിലെ മുഴുവൻ യാത്രക്കാരും ഇറങ്ങാൻ കാത്ത് നിന്നതിന് ശേഷം ഒരു ഫോട്ടോ എടുത്തിരുന്നു.

ഇന്നലെ ഇങ്ങനെയും ഒരു ഭാഗ്യം . ഇത്രയും കിലോമീറ്റർ കടൽ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോൾ സമ്പൂർണ്ണ ലോക് ഡൗൺ കാലത്ത് നമ്മുടെ നാട്ടിൽ പത്ത് പേരെ വെച്ച് സർവ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര ഓർമ്മ വന്നു.

എന്തായാലും മറക്കാനാവാത്ത

ഈ രാജകീയ യാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കും.


TAGS :

Next Story