'വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കും?' വി.കെ.പി- സുരേഷ് ബാബു ടീമിന്റെ 'ലൈവ്' ടീസർ
മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന

കാത്തിരിപ്പിനൊടുവിൽ എസ്. സുരേഷ്ബാബുവിന്റെ രചനയിൽ സംവിധായകൻ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന 'ലൈവ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകരിൽ നിന്നും വി.കെ.പി സിനിമകളുടെ ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ചിന്തോദ്ദീപകമായ ഒരു സമകാലിക വിഷയമെന്ന നിലയിലാണ് ടീസർ ചർച്ചയാവുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ്. ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് കല.
ട്രെൻഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. ആശിഷ്. കെ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ നിർവഹിച്ചത് അജിത് എ. ജോർജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പൻകോട് ആണ് പ്രൊഡക്ഷൻ കണ്ട്രോളർ. ലിജു പ്രഭാകർ ആണ് കളറിസ്റ്റ്. ഡിസൈനുകൾ നിർവഹിക്കുന്നത് മാമിജോ. സ്റ്റോറീസ് സോഷ്യൽസിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.
Adjust Story Font
16

