ഗുഡ് ബൈ; സാമൂഹിക മാധ്യമങ്ങളോട് വിട പറഞ്ഞ് നടി വരീന ഹുസൈൻ

2018ൽ സൽമാൻ ഖാൻ നിർമിച്ച ലവ്‌യാത്രി എന്ന സിനിമയിലൂടെയാണ് വരീന ഹുസൈൻ അരങ്ങേറിയത്

MediaOne Logo

abs

  • Updated:

    2021-04-24 15:44:19.0

Published:

24 April 2021 3:44 PM GMT

ഗുഡ് ബൈ; സാമൂഹിക മാധ്യമങ്ങളോട് വിട പറഞ്ഞ് നടി വരീന ഹുസൈൻ
X

സമൂഹമാധ്യമങ്ങളോട് വിട പറഞ്ഞ് ബോളിവുഡ് നടി വരീന ഹുസൈൻ. ഇൻസ്റ്റഗ്രാമിൽ 1.9 ദശലക്ഷം ഫോളോവേഴ്‌സുള്ള സെലിബ്രിറ്റിയാണ് വരീന. ആമിർഖാന്റെ പാത പിന്തുടർന്ന് സമൂഹമാധ്യമ അക്കൌണ്ടുകള്‍ ഉപേക്ഷിക്കുകയാണ് എന്നാണ് അവർ കുറിച്ചത്.

വ്യക്തിഗത അക്കൗണ്ടുകൾ ഉപേക്ഷിക്കുകയാണ് എന്നാണ് നടി അറിയിച്ചത്. സിനിമാ സംബന്ധമായ വിവരങ്ങൾ തന്റെ സോഷ്യല്‍ മീഡിയ ടീം പങ്കുവയ്ക്കുമെന്നും അവർ വ്യക്തമാക്കി.


'നിങ്ങളുടെ പുറപ്പാടിനെ കുറിച്ച് പ്രഖ്യാപനം നടത്തരുത് എന്ന് എവിടെയോ വായിച്ചതോർക്കുന്നു. കാരണം ഇത് വിമാനത്താവളമൊന്നുമല്ലല്ലോ. എന്നാൽ ആരാധകർക്കും സുഹൃത്തുക്കൾക്കും വേണ്ടിയാണ് ഇതു ചെയ്യുന്നത്. എല്ലായ്‌പ്പോഴും അവരാണ് എന്റെ കരുത്ത്. ഇത് എന്റെ അവസാന സമൂഹ മാധ്യമക്കുറിപ്പാണ്. എന്നാൽ എന്റെ അക്കൗണ്ട് നിയന്ത്രിക്കുന്ന സംഘം ജോലിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കും' - അവസാന പോസ്റ്റിൽ അവർ കുറിച്ചു. പീസ് ഔട്ട് എന്ന തലക്കെട്ടോടെയാണ് നടിയുടെ കുറിപ്പ്.

2018ൽ സൽമാൻ ഖാൻ നിർമിച്ച ലവ്‌യാത്രി എന്ന സിനിമയിലൂടെയാണ് വരീന ഹുസൈൻ അരങ്ങേറിയത്.

TAGS :

Next Story