Quantcast

ആരാണ് മുണ്‍മുണ്‍ ധമേച്ച ? ആര്യന്‍ ഖാനുമായുള്ള ബന്ധമെന്ത്?

കോടതിയില്‍ ഹാജരാക്കിയ എട്ടു പേരേയും ഒക്ടോബര്‍ ഏഴു വരെ കസ്റ്റഡിയില്‍ വിട്ടു.

MediaOne Logo

അലി കൂട്ടായി

  • Updated:

    2021-10-04 15:11:52.0

Published:

4 Oct 2021 2:07 PM GMT

ആരാണ് മുണ്‍മുണ്‍ ധമേച്ച ? ആര്യന്‍ ഖാനുമായുള്ള ബന്ധമെന്ത്?
X

ആഡംബര കപ്പലിലെ ലഹരിവേട്ടയില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം ഏഴു പേരെ എന്‍.സി.ബി കസ്റ്റഡിയിലെടുത്തിരുന്നു. താരപുത്രനോടപ്പം അറസ്റ്റിലായവരെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ കൂട്ടത്തിലെ മോഡലിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ ചര്‍ച്ച. മുണ്‍മുണ്‍ ധമേച്ച, ആരാണിവര്‍? എന്താണ് ഇവര്‍ക്ക് ആര്യന്‍ ഖാനുമായുള്ള ബന്ധം? വ്യാഖ്യാനങ്ങളും കഥകളും സാമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.

ആര്യന്‍ ഖാന്റെ ഉറ്റ സുഹൃത്താണ് മുണ്‍മുണ്‍ ധമേച്ച എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 39 വയസ്സുള്ള മുണ്‍മുണ്‍ മധ്യപ്രദേശ് സാഗര്‍ സ്വദേശിയാണ്. അമിത് കുമാര്‍ ധമേച്ചയാണ് മുണ്‍മുണിന്റെ പിതാവ്. ഇദ്ദേഹം നേരത്തെ മരിച്ചു. കഴിഞ്ഞ വര്‍ഷം അമ്മയും മരിച്ചു. സ്‌കൂള്‍ പഠനത്തിന് ശേഷം സാഗര്‍ വിട്ട മുണ്‍മുണിനെ കുറിച്ച് നാട്ടുകാര്‍ക്കും അറിവില്ല. കുറച്ചു കാലം കുടുംബം ഭോപ്പാലില്‍ താമസിച്ചിരുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ പ്രിന്‍സ് ധമേച്ചയോടൊപ്പം ആറ് വര്‍ഷം മുന്‍പ് ഡല്‍ഹിയിലേക്ക് താമസം മാറി. നടിയും മോഡലുമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈലുകളില്‍ ഇവര്‍ നല്‍കിയിരിക്കുന്ന വിവരം.

ആര്യന്‍ ഖാനോടൊപ്പം പിടിയിലായ അര്‍ബാസ്ഖാനും ആര്യന്റെ ഉറ്റ സുഹൃത്ത് തന്നെയാണ്. ആര്യനും സഹോദരി സുഹാന ഖാനുമായി അര്‍ബാസിന് അടുത്ത ബന്ധമാണുള്ളത്. നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബ്ലി ഖാന്‍, നടി പൂജാ ബേദിയുടെ മകള്‍ അലയ. നടന്‍ ചങ്കി പാണ്ഡെയുടെ മകന്‍ അനന്യ പാണ്ഡെ തുടങ്ങിയവരും അര്‍ബാസിനെ ഇന്‍സ്റ്റഗ്രമില്‍ ഫോളോ ചെയ്യുന്നുണ്ട്. ആര്യനും അര്‍ബാസും അറസ്റ്റിലായതോടെ ഇരുവരുടെയും നിരവധി ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ടുപേരാണ് എന്‍.സി.ബി അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൊക്കൈനും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ എട്ടു പേരേയും ഒക്ടോബര്‍ ഏഴു വരെ കസ്റ്റഡിയില്‍ വിട്ടു.


TAGS :

Next Story