Quantcast

കാൻസ് റെഡ് കാര്‍പെറ്റ് കീഴടക്കിയ തമിഴ് വംശജ; ആരാണ് തബിത മേരി!

ജര്‍മനിയിലെ ഒരു ചെറിയ നഗരത്തിൽ വളര്‍ന്ന തബിത വിവേചനങ്ങളെയും അവഗണനകളെയും അതിജീവിച്ചാണ് മോഡലിങ് രംഗത്തെത്തുന്നത്

MediaOne Logo

Web Desk

  • Published:

    23 May 2026 1:46 PM IST

കാൻസ് റെഡ് കാര്‍പെറ്റ് കീഴടക്കിയ തമിഴ് വംശജ; ആരാണ് തബിത മേരി!
X

പാരീസ്: ലോകത്തിലെ ഏറ്റവും വലിയ സിനിമാ മാമാങ്കമായ കാൻസ് ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാര്‍പെറ്റ് ഇത്തവണ കീഴടക്കിയത് ഒരു കറുത്ത സുന്ദരിയായിരുന്നു. തമിഴ് വംശജയായ മോഡലും കണ്ടന്‍റ് ക്രിയേറ്ററുമായ തബിത മേരിയാണ് അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയത്. ബ്രിട്ടീഷ്- ബംഗ്ലാദേശി ലേബലായ ഖാനുമിന്‍റെ മെറ്റാലിക്-സിൽവർ ഗൗൺ ധരിച്ച് അഴിച്ചിട്ട മുടിയോടെ ചുവന്ന പരവതാനിയിലൂടെ ഒഴുകി നീങ്ങുന്ന തബിത ആ ഒറ്റ ലുക്കിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.

തിളങ്ങുന്ന ചര്‍മം, മൃദുവായ ഗ്ലാം മേക്കപ്പ്, നീണ്ട ഇരുണ്ട മുടി ..സോഷ്യൽമീഡിയയിൽ തബിതയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകൾ നിറയുകയാണ്. ജര്‍മനിയിലെ ഒരു ചെറിയ നഗരത്തിൽ വളര്‍ന്ന തബിത വിവേചനങ്ങളെയും അവഗണനകളെയും അതിജീവിച്ചാണ് മോഡലിങ് രംഗത്തെത്തുന്നത്.

2018-ൽ പരസ്യരംഗത്തോടുള്ള താല്പര്യത്തിൽ നിന്ന് തുടങ്ങിയ ഒരു കൊച്ചു പ്രോജക്ടിൽ നിന്നും കാൻ ചലച്ചിത്ര മേള വരെയുള്ള തബിതയുടെ യാത്ര അവിശ്വസനീയമാണ്. കോവിഡ് ലോക്ഡൗൺ സമയത്താണ് തബിത ഫാഷൻ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. പിന്നീട് ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സജീവമാവുകയും ക്രിയേറ്റീവ് കണ്ടന്റുകളിലൂടെ ശ്രദ്ധ നേടുകയും ചെയ്തു. ജര്‍മനിയിലാണ് വളര്‍ന്നതെങ്കിലും ഇപ്പോൾ സൗത്ത് ഫ്രാൻസിലാണ് താമസിക്കുന്നത്.

TAGS :

Next Story