Quantcast

ഭാര്യ ഉടക്കി; ബാംഗ്ലൂര്‍ ജഴ്സിയില്‍ ചെന്നൈ ആരാധകന്‍

ചെന്നൈ ജഴ്സി അണിയാന്‍ ഭാര്യ സമ്മതിച്ചില്ലെന്ന ആരാധകന്റെ പ്ലെക്കാര്‍ഡാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

MediaOne Logo

Web Desk

  • Updated:

    2021-09-27 16:10:02.0

Published:

27 Sept 2021 9:35 PM IST

ഭാര്യ ഉടക്കി; ബാംഗ്ലൂര്‍ ജഴ്സിയില്‍ ചെന്നൈ ആരാധകന്‍
X

ചെന്നൈ ജഴ്സി അണിയാന്‍ ഭാര്യ സമ്മതിച്ചില്ലെന്ന ആരാധകന്റെ പ്ലെക്കാര്‍ഡാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വെള്ളിയാഴ്ച ഷാര്‍ജ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ആരാധകന്റെ വ്യത്യസ്ത പ്രതികരണം. എന്റെ ഭാര്യ എന്റെ ചെന്നൈ ജഴ്സി അണിയാന്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് പ്ലെക്കാര്‍ഡ് ഉയര്‍ത്തിയ ആരാധകന്‍ ബാംഗ്ലൂര്‍ ജഴ്സി അണിഞ്ഞതാണ് ഏറെ കൗതുകം സൃഷ്ടിച്ചത്. ആരാധകന്റെ ചിത്രം ചെന്നൈ സൂപ്പര്‍കിങ്‌സ് ട്വിറ്ററില്‍ പങ്കുവച്ചു. ഒപ്പം സ്‌നേഹത്തിന് നിറമില്ല എന്നും കുറിച്ചു. പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ലോകത്തിലെ ഒരു ട്വന്റി20 ക്രിക്കറ്റ് ലീഗിനും ഇല്ലാത്ത പിന്തുണയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആരാധകര്‍ നല്‍കുന്നത്.കോവിഡ് രൂക്ഷമായതോടെ ഇന്ത്യയില്‍ നിര്‍ത്തിവെച്ച ഐപില്‍ പതിനാലാം സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിക്കുകയായിരുന്നു. ഷാര്‍ജ, ദുബൈ, അബുദബി സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങളോടെ നടക്കുന്ന മത്സരം കാണുന്നതിനായി കാണികളുടെ ഒഴുക്കാണ്.

നിലവില്‍ 10 മത്സരങ്ങളില്‍ എട്ട് വിജയങ്ങളോടെ 16 പോയന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 16 പോയന്റുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തുണ്ട്. 12 പോയന്റുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തും എട്ട് പോയന്റുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്തുമാണ്.

Next Story