'വിക്കിപീഡിയ ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തു'; ആരോപണവുമായി കങ്കണ റണാവത്ത്

സൈറ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നും കങ്കണ

MediaOne Logo

Web Desk

  • Updated:

    2023-03-16 15:50:29.0

Published:

16 March 2023 3:47 PM GMT

Wikipedia hijacked by leftists; Kangana Ranaut with the allegation, breaking news, വിക്കിപീഡിയ ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തു; ആരോപണവുമായി കങ്കണ റണാവത്ത്, ബ്രേക്കിങ് ന്യൂസ്
X

കങ്കണ റണാവത്ത്

വിക്കിപീഡിയ ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്‌തെന്ന ആരോപണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ ജന്മദിനം, പശ്ചാത്തലം എന്നിവയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സൈറ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

''വിക്കിപീഡിയ പൂർണമായും ഇടതുപക്ഷക്കാരാൽ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു, എന്റെ ജന്മദിനം, ഉയരം അല്ലെങ്കിൽ പശ്ചാത്തലം തുടങ്ങിയ എന്നെക്കുറിച്ചുള്ള മിക്ക വിവരങ്ങളും തീർത്തും തെറ്റാണ്... എത്ര തിരുത്താൻ ശ്രമിച്ചാലും അത് വീണ്ടും വളച്ചൊടിക്കപ്പെടുന്നു. നിരവധി റേഡിയോ ചാനലുകളും ഫാൻസ് ക്ലബ്ബുകളും മാർച്ച് 20-ന് ജന്മദിനാശംസകൾ അയക്കാറുണ്ട്. എനിക്ക് പ്രശ്നമില്ല, പക്ഷേ പലരും ആശയക്കുഴപ്പത്തിലാണ്. വിക്കിപീഡിയയിൽ മാർച്ച് 20-ന് ആണ് എന്റെ ജന്മദിനം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മാർച്ച് 23നാണ് എന്റെ ജന്മദിനം''- താരം സോഷ്യൽമീഡിയയിൽ കുറിച്ചു. ദയവായി വിക്കിപീഡിയ സന്ദർശിക്കരുതെന്നും അത് തികച്ചും തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് അതിലുള്ളതെന്നും താരം കൂട്ടിച്ചേർത്തു.




TAGS :

Next Story