Quantcast

എന്തുകൊണ്ട് ബോളിവുഡ് ഉപേക്ഷിച്ച് തെലുഗു സിനിമയിൽ? കാരണം വെളിപ്പെടുത്തി സറീന വഹാബ്

ആന്ധാപ്രദേശിലാണ് ജനിച്ചതെങ്കിലും ബോളിവുഡിലാണ് സറീന അരങ്ങേറ്റം കുറിച്ചത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-01-06 06:07:24.0

Published:

6 Jan 2026 11:36 AM IST

എന്തുകൊണ്ട് ബോളിവുഡ് ഉപേക്ഷിച്ച് തെലുഗു സിനിമയിൽ? കാരണം വെളിപ്പെടുത്തി സറീന വഹാബ്
X

എഴുപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന മുഖമായിരുന്നു സറീന വഹാബ്. മോഡൽ കൂടിയായിരുന്ന സറീന ചിത്ചോര്‍, ഘരോണ്ട എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലും കയ്യടി നേടിയിട്ടുണ്ട് താരം. മദനോത്സവം എന്ന ഒറ്റച്ചിത്രം മതി മലയാളികൾക്ക് താരത്തെ ഓര്‍ക്കാൻ. കൂടാതെ ഭരതന്‍റെ ചാമരം, പാളങ്ങൾ, സലിം കുമാറിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആദാമിന്‍റെ മകൻ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ആന്ധാപ്രദേശിലാണ് ജനിച്ചതെങ്കിലും ബോളിവുഡിലാണ് സറീന അരങ്ങേറ്റം കുറിച്ചത്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) അഭിനയ കോഴ്സ് പൂർത്തിയാക്കിയ ശേഷം സിനിമാ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് അവർ മുംബൈയിലേക്ക് താമസം മാറി. ഒടുവിൽ ദേവ് ആനന്ദിന്റെ ഇഷ്ക് ഇഷ്ക് ഇഷ്ക് (1974) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. സീനത്ത് അമൻ , ഷബാന ആസ്മി , ജയ ബച്ചൻ തുടങ്ങിയ സമപ്രായക്കാർ നേടിയ താരപദവി സറീന വഹാബിന് ലഭിച്ചില്ലെങ്കിലും ഇന്ത്യൻ സിനിമയിൽ തന്‍റേതായ പേര് എഴുതിച്ചേര്‍ക്കാൻ സാധിച്ചിട്ടുണ്ട്. തെലുഗ്, തമിഴ്, കന്നഡ ഭാഷകളിലും നായികയായി തിളങ്ങിയ സറീന പുതിയ താരങ്ങൾ വന്നപ്പോൾ അമ്മ വേഷങ്ങളാണ് ലഭിച്ചത്.

ഗോപിചന്ദ് മലിനേനിയുടെ സണ്ണി ഡിയോൾ നായകനായ ജാട്ട് (2025) എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിൽ സജീവമായെങ്കിലും ഹിന്ദി സിനിമകളേക്കാൾ ദക്ഷിണേന്ത്യൻ സിനിമകൾ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്ന് സറീന വഹാബ് പറയുന്നു. ഫാമിലി ഓറിയന്‍റഡായ ചിത്രങ്ങൾ ബോളിവുഡിൽ ഇറങ്ങുന്നില്ലെന്ന് സറീന ചൂണ്ടിക്കാട്ടുന്നു. പ്രഭാസിന്‍റെ പുതിയ ചിത്രമായ 'ദി രാജാ സാബ്' ലാണ് സറീന ഒടുവിൽ വേഷമിട്ടത്.

"ഞാൻ 40 വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഞാൻ ആന്ധ്രാ സ്വദേശിയാണ്,മറ്റാരെക്കാളും നന്നായി എനിക്ക് നന്നായി തെലുഗു സംസാരിക്കാൻ കഴിയും . എല്ലാവരും എന്നോട് ചോദിച്ചുകൊണ്ടിരുന്നു, എന്തുകൊണ്ടാണ് ഞാൻ തെലുഗ് സിനിമകളിൽ പ്രവർത്തിക്കാത്തതെന്ന്. ഞാൻ കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഈ സിനിമ (ദി രാജാ സാബ്) എനിക്ക് കൂടുതൽ പ്രശസ്തി നേടിത്തരുന്നു" സറീന പറഞ്ഞു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെലുഗു സിനിമയിലാണ് ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story