Quantcast

നിയമസഭാ സ്ഥാനാര്‍ഥിത്വം; ജി സുധാകരനും തോമസ് ഐസക്കിനും ഇളവു നല്‍കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

ആലപ്പുഴ ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളില്‍ ആറിടത്താണ് സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.

MediaOne Logo

  • Published:

    1 March 2021 3:51 PM IST

നിയമസഭാ സ്ഥാനാര്‍ഥിത്വം; ജി സുധാകരനും തോമസ് ഐസക്കിനും ഇളവു നല്‍കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്
X

മൂന്നു തവണ മത്സരിച്ചവരെ വീണ്ടും സ്ഥാനാര്‍ഥികള്‍ ആക്കേണ്ടെന്ന മാനദണ്ഡത്തില്‍, മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കിനും ഇളവു നല്‍കണമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം. മുതിര്‍ന്ന നേതാക്കളായ സുധാകരനും തോമസ് ഐസക്കും മത്സര രംഗത്തുണ്ടാവുന്നത് ജില്ലയിലാകെത്തന്നെ പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ജി സുധാകരന്‍ ഏഴു തവണയും തോമസ് ഐസക്ക് അഞ്ചു തവണയുമാണ് ഇതുവരെ നിയമസഭാംഗങ്ങളായത്.

TAGS :

Next Story