Quantcast

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

പാപ്പിനിശേരി റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഉദ്യോഗസ്ഥൻ നിഷാദിനാണ് വെട്ടേറ്റത്.

MediaOne Logo

  • Updated:

    2021-02-25 11:43:39.0

Published:

25 Feb 2021 5:29 PM IST

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു
X

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കണ്ണൂര്‍ പാപ്പിനിശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. പാപ്പിനിശേരി റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഉദ്യോഗസ്ഥൻ നിഷാദിനാണ് വെട്ടേറ്റത്. ചെറുകുന്ന് യോഗശാല സ്വദേശി ഷബീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇളനീര്‍ കച്ചവടക്കാരനാണ് ഷബീര്‍. ഇയാള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം എത്തിയത്. മഫ്തിയിലെത്തിയ എക്സൈസ് സംഘം പരിശോധന നടത്താന്‍ ശ്രമിച്ചപ്പോള്‍‌ ഷബീര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. നിഷാദിന് കാലിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story