ഇ.ചന്ദ്രശേഖരന്‍റെ സ്ഥാനാർഥിത്വത്തെ ചൊല്ലി സി.പി.ഐയിൽ പൊട്ടിത്തെറി
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സ്ഥാനം രാജിവച്ചു

കാഞ്ഞങ്ങാട് മണ്ഡലത്തിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ സ്ഥാനാർഥിത്വത്തെ ചൊല്ലി സി.പി.ഐയിൽ പൊട്ടിത്തെറി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സ്ഥാനം രാജിവച്ചു.
10 ബ്രാഞ്ച് കമ്മിറ്റികളും രണ്ട് ലോക്കൽ കമ്മിറ്റികളും ഇ.ചന്ദ്രശേഖരനെതിരെ രംഗത്തുണ്ട്. ചന്ദ്രശേഖരന് വേണ്ടിയുള്ള കാഞ്ഞങ്ങാട് മണ്ഡലം കൺവൻഷൻ 10 ബ്രാഞ്ച് സെക്രട്ടറിമാർ ബഹിഷ്കരിച്ചു. മടിക്കൈ, അമ്പലത്തുകര ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാർ രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. പാർട്ടിയിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും മണ്ഡലം കൺവൻഷനിൽ ആരൊക്കെ പങ്കെടുത്തുവെന്ന് അറിയില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Next Story
Adjust Story Font
16

