അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളുടെ പ്രതിഷേധം; വിവിധ സംസ്ഥാനങ്ങളില്‍ ട്രയിന്‍ തടഞ്ഞു

കർഷക സമരം പഞ്ചാബിലെയും ഹരിയാനയിലെയും ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചു. കർഷക പ്രതിഷേധം കണക്കിലെടുത്ത് ലക്‌നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2021-10-18 07:48:03.0

Published:

18 Oct 2021 7:45 AM GMT

അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളുടെ പ്രതിഷേധം; വിവിധ സംസ്ഥാനങ്ങളില്‍ ട്രയിന്‍ തടഞ്ഞു
X

ലഖീംപൂർ കർഷക കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളുടെ പ്രതിഷേധം. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന,കർണാടക എന്നിവിടങ്ങളിൽ കർഷകർ ട്രയിൻ തടഞ്ഞു. കനത്ത മഴയെ തുടർന്ന് കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമര പരിപാടികൾ ശക്തമാക്കുകയാണ് കർഷക സംഘടനകൾ. കർഷക സമരം പഞ്ചാബിലെയും ഹരിയാനയിലെയും ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചു. കർഷക പ്രതിഷേധം കണക്കിലെടുത്ത് ലക്‌നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പഞ്ചാബിലെ അമൃത്സർ, മോഗ തുടങ്ങി പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കർഷകർ റെയിൽ പാളങ്ങളിൽ കുത്തിയിരുന്നു. ഹരിയാനയിലെ സോനിപത്ത്, ബഹാദൂർഗഡ്, അംബാല, സിർസ, ഫത്തേഹബാദ് റെയിൽവേ സ്റ്റേഷനുകളിൽ നൂറുക്കണക്കിന് കർഷകർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കർണാടകയിലെ വിജയപുരയിലും ബിഹാറിലെ ലാൽ ഗഞ്ചിലും കർഷകർ ട്രയിനുകൾ തടഞ്ഞു. കർഷ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനുകളിൽ പൊലീസിന് പുറമെ കേന്ദ്രസേനയെയും ദ്രുതകർമ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഖിംപുർ കൊലപാതകത്തിൽ അജയ് മിശ്രയുടെ രാജിയടക്കം ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എമാർ ഉത്തർപ്രദേശ് വിധാൻ സഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.
TAGS :

Next Story