''ഇങ്ങോട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് പാതിമനസോടെ സമ്മതിച്ചത്''; തവനൂരില്‍ മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍
'ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തന്‍റെ പേര് കണ്ടില്ല. ആ സീറ്റിനായി പലരും കടിപിടി കൂടുന്ന കാര്യം പിന്നീടാണ് അറിഞ്ഞത്'

തവനൂരില്‍ മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. 'നേതാക്കള്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടത് കൊണ്ടാണ് പാതിമനസോടെ മത്സരിക്കാമെന്ന് വിചാരിച്ചത്. അതിന്‍പ്രകാരം പ്രവര്‍ത്തനവും ആരംഭിച്ചു. എന്നാല്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തന്‍റെ പേര് കണ്ടില്ല. ആ സീറ്റിനായി പലരും കടിപിടി കൂടുന്ന കാര്യം പിന്നീടാണ് അറിഞ്ഞത്.
അതുകൊണ്ട് തന്നെ ഇനി തവനൂരില്‍ മത്സരിക്കാനില്ല. നമ്മള്‍ വലിഞ്ഞുകേറി വന്ന ഫീല്‍ വരും. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് തന്നെയാണ് സീറ്റ് ലഭിക്കേണ്ടത്. അതുകൊണ്ടാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതും. എങ്കിലും ആ മണ്ഡലത്തിലെ സഹോദരങ്ങള്‍ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും എന്നെ സമീപിക്കാം ഞാനുണ്ടാകും'- ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Next Story
Adjust Story Font
16

