Quantcast

പുതുചരിത്രം: അമേരിക്കയുടെ പ്രതിരോധ സംഘത്തെ കറുത്തവർഗക്കാരൻ നയിക്കും

വീണ്ടും ചരിത്രം കുറിച്ച് ബൈഡന്റെ ക്യാബിനറ്റ്

MediaOne Logo

  • Published:

    23 Jan 2021 8:32 AM GMT

പുതുചരിത്രം: അമേരിക്കയുടെ പ്രതിരോധ സംഘത്തെ കറുത്തവർഗക്കാരൻ നയിക്കും
X

വീണ്ടും ചരിത്രം കുറിച്ച് ബൈഡന്റെ ക്യാബിനറ്റ്. ലോയ്ഡ് ജെ. ഓസ്റ്റിൻ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയാകും. ഇതാദ്യമായാണ് ഒരു കറുത്തവർഗക്കാരൻ അമേരിക്കയുടെ പ്രതിരോധ സംഘത്തെ നയിക്കാൻ പോകുന്നത്.

ഏഴ് വർഷത്തിലധികമായി അമേരിക്കൻ പ്രതിരോധ സംഘത്തിന്റെ ഭാഗമാണ് ജനറൽ ഓസ്റ്റിൻ. 'ഇത് വളരെയധികം ചരിത്ര പ്രധാനമായ കാര്യമാണെന്ന് സെനറ്റർ ജാക്ക് റീഡ് പറഞ്ഞു. ''ഇത് വളരെയധികം പ്രാധാന്യമുള്ള നിമിഷമാണ്. അമേരിക്കൻ സായുധ സേനയുടെ വലിയൊരു വിഭാഗം ആഫ്രോ അമേരിക്കക്കാരും, ലാറ്റിനോകളും ആണ്. അവരിൽ പെട്ട ഒരാൾ ഉന്നത സ്ഥാനത്ത് വരുന്നത് അവർക്കെല്ലാർക്കും ഏറെ പ്രതീക്ഷ നൽകുമെന്നാണ് വിശ്വസിക്കുന്നത്''. അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story