Quantcast

പിണറായിയുടേയും മെഴ്സിക്കുട്ടിയമ്മയുടേയും കോലം പുറംകടലില്‍ താഴ്ത്തി മത്സ്യത്തൊഴിലാളികള്‍

ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ സർക്കാർ മത്സ്യ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് സമരക്കാർ ആരോപിച്ചു

MediaOne Logo

  • Published:

    28 Feb 2021 8:32 AM IST

പിണറായിയുടേയും മെഴ്സിക്കുട്ടിയമ്മയുടേയും കോലം പുറംകടലില്‍ താഴ്ത്തി മത്സ്യത്തൊഴിലാളികള്‍
X

ആഴക്കടൽ മത്സ്യബന്ധന വിവാദം കൊഴുക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ. മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും കോലം പുറംകടലിൽ താഴ്ത്തിയായിരുന്നു പ്രതിഷേധം.

ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ സർക്കാർ മത്സ്യ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് സമരക്കാർ ആരോപിച്ചു. പൊന്നാനി ഹാർബറിൽ നിന്നും ബോട്ടിൽ പുറപ്പെട്ട്, പുറംകടലിൽ എത്തിയ ശേഷമായിരുന്നു മത്സ്യ തൊഴിലാളികളുടെ രോഷപ്രകടനം.

TAGS :

Next Story