Quantcast

മോക് പോളിങ്ങിനിടെ ബിജെപി സ്ഥാനാർഥിക്ക് അഞ്ച് വോട്ട്: വീഡിയോ വൈറൽ; പ്രിസൈഡിങ് ഓഫീസർക്ക് സസ്‌പെൻഷൻ

പോളിങ് സ്റ്റേഷനുള്ളിൽ മൊബൈൽ ഫോൺ അനുവദിച്ചതിനാണ് പ്രിസൈഡിങ് ഓഫീസറെ സസ്പെൻഡ് ചെയ്തത്

MediaOne Logo

അരുണ്‍രാജ് ആര്‍

  • Updated:

    2024-05-01 10:56:00.0

Published:

1 May 2024 10:41 AM GMT

5 votes for BJP candidate during mock polling: Video viral; Suspense to Presiding Officer,loksabha election, Karimganj,assam, latest news
X

അസം: ബിജെപി സ്ഥാനാർഥിക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) അഞ്ച് തവണ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പ്രിസൈഡിങ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. അസമിലെ കരിംഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ പ്രിസൈഡിങ് ഓഫീസർ നസ്രുൾ ഹഖ് തപദാറിനെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ സസ്പെൻഡ് ചെയ്തത്.

ഏപ്രിൽ 26 ന് ആയിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ്. ഇതിനു മുന്നോടിയായി നടന്ന മോക് പോളിങ്ങിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. പോളിങ് ബൂത്തിലേക്ക് ആരും മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രിസൈഡിങ് ഓഫീസറുടെ ചുമതലയാണ്. ഇത് നടപ്പിലാക്കാതിരുന്നതിനെ തുടർന്നാണ് കടുത്ത അശ്രദ്ധയും കൃത്യവിലോപവും ആരോപിച്ച് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.

സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വീഡിയോയിൽ സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൾ ഹമീദിന്റെ പോളിങ് ഏജന്റായ അബ്ദുൾ സാഹിദ് ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ കൃപാനാഥ് മല്ലയ്ക്ക് വേണ്ടി തുടർച്ചയായി അഞ്ച് തവണ ബട്ടൺ അമർത്തുന്നത് കാണാം.

നടപടിക്രമമനുസരിച്ച്, മോക് പോൾ സമയത്ത് സ്ഥാനാർഥിക്ക് അനുകൂലമായി കുറച്ച് വോട്ടുകൾ രേഖപ്പെടുത്താൻ പോളിങ് ഏജന്റുമാർക്ക് അനുവാദമുണ്ട്. സംഭവത്തിൽ മറ്റുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഡിഇഒ പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story