Quantcast

മെസിയും നെയ്‍മറും... ഇതൊരു വെറൈറ്റി കല്യാണ ആല്‍ബം

വരന്‍ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി നെയ്മറെന്ന റോഷന്‍. വധു മലപ്പുറം സ്വദേശി മെസിയെന്ന മോനിഷ. മെയ് 27 നായിരുന്നു വിവാഹം. ഫുട്ബോളിനെ ഒരു പോലെ പ്രണയിക്കുന്നവരാണ് ഇരുവരും. സുഹൃത്തും ഫോട്ടോഗ്രാഫറുമായ 

MediaOne Logo

Web Desk

  • Published:

    24 Jun 2018 4:44 AM GMT

മെസിയും നെയ്‍മറും... ഇതൊരു വെറൈറ്റി കല്യാണ ആല്‍ബം
X

തൃശൂരില്‍ നിന്നുള്ള ഈ കല്യാണം ആല്‍ബം ഒന്നു കാണേണ്ടതു തന്നെയാണ്. മെസിയുടെയും നെയ്മറിന്റെയും കല്യാണം.

വരന്‍ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി നെയ്മറെന്ന റോഷന്‍. വധു മലപ്പുറം സ്വദേശി മെസിയെന്ന മോനിഷ. മെയ് 27 നായിരുന്നു വിവാഹം. ഫുട്ബോളിനെ ഒരു പോലെ പ്രണയിക്കുന്നവരാണ് ഇരുവരും. സുഹൃത്തും ഫോട്ടോഗ്രാഫറുമായ അനീഷാണ് ഇരുവരോടും കല്യാണ ആല്‍ബത്തിന് ഒരു ലോകകപ്പ് ടച്ച് കൊടുത്താലോയെന്ന് ചോദിച്ചത്. മറുപടിക്ക് പിന്നാലെ ഫോട്ടോ ഷൂട്ടും റെഡി. അര്‍ജന്റീനയുടെ കടുത്ത ആരാധികയായ മോനിഷ ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്.

ഒരു റഫറിയുടെ സൂക്ഷ്മതയോടെ ഫോട്ടോഷൂട്ട് കൈകാര്യം ചെയ്ത ഫോട്ടോഗ്രാഫര്‍ക്കും വ്യത്യസ്ത ആല്‍ബത്തെക്കുറിച്ച് അഭിമാനം. ലോകകപ്പിന്റെ തിരക്ക് കഴിഞ്ഞിട്ടേ ഉള്ളു ആല്‍ബത്തിലേക്കുള്ള ബാക്കി ഫോട്ടോകളുടെ ഷൂട്ടെന്ന് ഇരുവരും പറഞ്ഞു.

TAGS :

Next Story