Quantcast

ജീവന്മരണ പോരാട്ടത്തിന് അര്‍ജന്റീന

തോറ്റാല്‍ മെസിയുടെ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം. ജയിച്ചാലും ഐസ്‌ലാന്‍ഡ് ക്രൊയേഷ്യക്കെതിരെ തോല്‍ക്കുകയോ അര്‍ജന്റീനയേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ ജയിക്കുകയോ വേണം.

MediaOne Logo

Web Desk

  • Published:

    26 Jun 2018 2:04 AM GMT

ജീവന്മരണ പോരാട്ടത്തിന് അര്‍ജന്റീന
X

ലോകകപ്പില്‍ അര്‍ജന്റീന ഇന്ന് ജീവന്‍ മരണപോരാട്ടത്തിനിറങ്ങുന്നു. നൈജീരിയയാണ് എതിരാളികള്‍. ജയിച്ചാലും ഐസ്‌ലാന്‍ഡും ക്രൊയേഷ്യയും തമ്മിലുള്ള മത്സരഫലം കൂടി ആശ്രയിച്ചാകും അര്‍ജന്റീനയുടെ സാധ്യതകള്‍. രാത്രി 11.30നാണ് രണ്ട് മത്സരങ്ങളും.

മരണത്തിനും ജീവിതത്തിനുമിടയിലെ അവസാനശ്വാസത്തിലാണ് അര്‍ജന്റീന. സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നൈജീരിയക്കെതിരെ ഗ്രൂപ്പിലെ അവസാന അങ്കത്തിന് ഇറങ്ങുമ്പോള്‍ മെസ്സിക്കും കൂട്ടര്‍ക്കും വേണ്ടത് വലിയ വിജയം. ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലാന്‍ഡിനോട് ആദ്യകളിയില്‍ അപ്രതീക്ഷിത സമനില. കരുത്തരായ ക്രൊയേഷ്യയോട് മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വി. പ്രീ ക്വാര്‍ട്ടറിലേക്ക് അനായാസം കടക്കാമെന്ന് കണക്കുകൂട്ടിയെത്തിയ അര്‍ജന്റീനയുടെ വഴിമുടക്കിയത് ഇവരായിരുന്നു.

ഒടുവില്‍ നൈജീരിയ നല്‍കിയ അവസാന ശ്വാസത്തില്‍ അവര്‍ക്കെതിരെ തന്നെ അര്‍ജന്റീന ഇറങ്ങുന്നു. തോറ്റാല്‍ മെസിയുടെ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം. ജയിച്ചാലും ഐസ്‌ലാന്‍ഡ് ക്രൊയേഷ്യക്കെതിരെ തോല്‍ക്കുകയോ അര്‍ജന്റീനയേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ ജയിക്കുകയോ വേണം. ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചെത്തുന്ന നൈജീരിയക്ക് അര്‍ജന്റീനക്കെതിരെ സമനില പിടിച്ചാലും സാധ്യതയുണ്ട്. ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെതിരെ തോല്‍ക്കാതിരുന്നാല്‍ രണ്ടാം സ്ഥാനക്കാരായി അവര്‍ പ്രീ ക്വാര്‍ട്ടറിലെത്തും.

മൂന്നാം അങ്കത്തില്‍ വലിയ വിജയം നേടിയാല്‍ ഐസ്‌ലാന്‍ഡിനുമുണ്ട് പ്രതീക്ഷ ബാക്കി. പക്ഷേ നേരിടാനുള്ളത് ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ ക്രൊയേഷ്യയെയാണെന്നു മാത്രം.

TAGS :

Next Story