Quantcast

ലോകകിരീടം നേടാനാവാതെ ഈ ഇതിഹാസങ്ങള്‍ റഷ്യയില്‍ നിന്നും മടങ്ങുന്നു..  

ഫുട്‌ബോള്‍ മൈതാനം മുഴുവന്‍ കാല്‍ക്കീഴിലേക്ക് അളന്നെടുത്തിട്ടും ലോകകിരീടമെന്ന വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ ഈ രണ്ട് ഇതിഹാസങ്ങളും റഷ്യയില്‍ നിന്നും തിരിഞ്ഞുനടക്കുകയാണ്. 

MediaOne Logo

Web Desk

  • Published:

    2 July 2018 5:39 AM GMT

ലോകകിരീടം നേടാനാവാതെ ഈ ഇതിഹാസങ്ങള്‍ റഷ്യയില്‍ നിന്നും മടങ്ങുന്നു..  
X

അങ്ങനെ ഗ്രൂപ്പ് ഘട്ടം പെയ്തിറങ്ങി. ജര്‍മ്മനിയുടെ പതനവും ആഫ്രിക്കന്‍ കണ്ണീരും ഒഴിച്ച് നിര്‍ത്തിയാല്‍ വലിയ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. പ്രീക്വാര്‍ട്ടര്‍ പക്ഷെ വരാനിരിക്കുന്ന മഹാനഷ്ടങ്ങളുടെ സൂചനകള്‍ ആദ്യം മുതല്‍ തന്നെ തന്നു തുടങ്ങിയിട്ടുണ്ട്. അവസാന നിമിഷം വരെ നമ്മുടെ കൂടെയുണ്ടാവുമെന്ന് കരുതിയ മിശിഹായും സിആര്‍7ഉം ഇത്രയും നേരത്തെ റഷ്യയില്‍ നിന്ന് മടങ്ങുമെന്ന് ഒരു ഫുട്‌ബോള്‍ പ്രേമിയും മനസില്‍ കണ്ടിട്ടുണ്ടാവില്ല.

ഫുട്‌ബോള്‍ മൈതാനം മുഴുവന്‍ കാല്‍ക്കീഴിലേക്ക് അളന്നെടുത്തിട്ടും ലോകകിരീടമെന്ന വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ ഈ രണ്ട് ഇതിഹാസങ്ങളും റഷ്യയില്‍ നിന്നും തിരിഞ്ഞുനടക്കുകയാണ്. ഇപ്പോഴില്ലെങ്കില്‍ പിന്നെ എപ്പോഴെന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

TAGS :

Next Story